Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പൊതുസ്ഥലങ്ങളില്‍ നമസ്കാരം പാടില്ലെന്ന ഉത്തരവിനെതിരെ കപില്‍ സിബല്‍

പൊതുസ്ഥലങ്ങളില്‍ നമസ്കാരം പാടില്ലെന്ന ഉത്തരവിനെതിരെ കപില്‍ സിബല്‍
Kapil-Sibal പൊതുസ്ഥലങ്ങളിൽ നമസ്‌കാരം നടത്തരുതെന്ന നോയിഡ പോലീസിന്‍റെ ഉത്തരവിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. യോഗി ആദിത്യനാഥ് അധികാരത്തിൽ വന്നതുമുതൽ സംസ്ഥാനത്ത് അസ്വസ്ഥതകൾ ഉണ്ടാക്കുന്നുവെന്നും ഇതിൽ കൂടുതൽ പറയാനില്ലെന്നും കപിൽ സിബിൽ പറഞ്ഞു. പാർക്ക് പോലുള്ള പൊതുസ്ഥലങ്ങളിൽ നമസ്‌കാരം നടത്തരുതെന്നായിരുന്നു നോയിഡ പോലീസിന്‍റെ ഉത്തരവ്. സെക്ടർ 58 ലെ പാർക്കിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ നമസ്‌കാരം നടത്തുന്നതിനെതിരെ ചില ഹിന്ദു സംഘടനകൾ നൽകിയ പരാതിയിലാണ് നടപടി. നോയിഡയിലെ ബഹുരാഷ്ട്ര കമ്പനികൾക്കും നോട്ടീസ് നൽകി. ജീവനക്കാർ പൊതുസ്ഥലത്ത് നമസ്‌കാരം നടത്തിയാൽ കമ്പനികൾ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്ന് നോട്ടീസിൽ പറയുന്നു. ഗുഡ്ഗാവിൽ പൊതുസ്ഥലത്ത് നമസ്‌കാരം നടത്തുന്നതിനെതിരെ ചില ഹിന്ദു സംഘടനകൾ അടുത്തിടെ രംഗത്ത് വന്നിരുന്നു. വെള്ളിയാഴ്ചകളിൽ ജീവനക്കാർ പാർക്കുകളിൽ നമസ്‌കരിക്കാൻ പാടില്ലെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് 12 മൾട്ടിനാഷണൽ കമ്പനികൾക്കാണ് ലഭിച്ചത്. ഈ വർഷത്തിന്‍റെ ആരംഭത്തിൽ തീവ്ര ഹിന്ദു സംഘടനകൾ ഗുഡ്ഗാവിലെ വിവിധയിടങ്ങളിൽ നമസ്‌കാരം തടസപ്പെടുത്താൻ ശ്രമിച്ചിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in