Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല'; ഡല്‍ഹി പോലീസിന്റെ അതിക്രമത്തിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി കെ. സുധാകരന്‍ എം.പി

'പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല'; ഡല്‍ഹി പോലീസിന്റെ അതിക്രമത്തിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി കെ. സുധാകരന്‍ എം.പി

ഇന്ത്യ മുന്നണിയുടെ സമാധാനപരമായ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരുൾപ്പെടെയുള്ള നേതാക്കളെയും ജനപ്രതിനിധികളെയും ഡൽഹി പോലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതിഷേധിച്ച് കെ. സുധാകരൻ എം.പി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. ഒക്ടോബർ 7-ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനരീതിയിൽ പ്രതിഷേധിച്ച് ജന്തർ മന്തറിലേക്ക് നീങ്ങിയ എം.പിമാരെ തടഞ്ഞ നടപടിയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെ ക്രമസമാധാന പ്രശ്നമായി ചിത്രീകരിച്ച് അടിച്ചമർത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.

പ്രതിഷേധക്കാരെ തടഞ്ഞതിന്റെ നിയമപരമായ അടിസ്ഥാനം, പോലീസ് നിയന്ത്രണങ്ങളുടെ ആനുപാതികത, സിറ്റിംഗ് എം.പിമാരോടുള്ള ബലപ്രയോഗം ഭരണഘടനാപരമായ പദവിക്ക് ചേർന്നതാണോ എന്നീ വിഷയങ്ങളിൽ വിശദമായ റിപ്പോർട്ട് തേടണമെന്ന് രാഷ്ട്രപതിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ, ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറുമായി ബന്ധപ്പെട്ട് മുൻപ് നൽകിയ പരാതിയിന്മേൽ എടുത്ത നടപടിയുടെ വിവരങ്ങൾ ലഭ്യമാക്കണമെന്നും സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചോദ്യം ചെയ്യാനും വിയോജിക്കാനുമുള്ള അവകാശം സംരക്ഷിച്ചാൽ മാത്രമേ ജനാധിപത്യം നിലനിൽക്കൂ എന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Related articles

See all
Popular News

'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Popular News

"തെരഞ്ഞെടുപ്പിലൂടെ ഭരണം മാറ്റും, അത് പ്രതിപക്ഷത്തിന്റെ ധർമ്മമാണ്"; രാജ്‌നാഥ് സിംഗിന് മറുപട...

Save your stories

Sign in