Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

15 വർഷത്തെ യാത്രയ്ക്ക് വിരാമം: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ഹാമിഷ് റോഡ്രിഗസ്

15 വർഷത്തെ യാത്രയ്ക്ക് വിരാമം: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ഹാമിഷ് റോഡ്രിഗസ്

കൊളംബിയൻ ഫുട്ബോളിന്റെ ഇതിഹാസ താരവും നായകനുമായ ഹാമിഷ്  റോഡ്രിഗസ് (James Rodríguez) അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 15 വർഷം നീണ്ട പ്രതാപപൂർണ്ണമായ യാത്രയ്ക്കാണ് ഇതോടെ വിരാമമാകുന്നത്. കഴിഞ്ഞ ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനെതിരെയുള്ള മത്സരത്തിലാണ് ഹാമെസ് അവസാനമായി കൊളംബിയൻ ജേഴ്‌സിയിൽ കളത്തിലിറങ്ങിയത്. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് കൊളംബിയ പുറത്താകുകയായിരുന്നു. വികാരഭരിതമായ വീഡിയോയിലൂടെയാണ് താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങുകയാണെന്ന് താരം ആരാധകരെ അറിയിച്ചത്.

കൊളംബിയൻ ദേശീയ ടീമിനായി നൽകിയ സംഭാവനകളിൽ ഏറെ അഭിമാനമുണ്ടെന്നും പൂർണ്ണ സംതൃപ്തിയോടെയാണ് കരിയർ അവസാനിപ്പിക്കുന്നതെന്നും ഹാമിഷ് വ്യക്തമാക്കി. "വർഷങ്ങളുടെ കഠിനാധ്വാനത്തിനും സന്തോഷങ്ങൾക്കും അപ്പുറം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായത്തിന് തിരശ്ശീല വീഴുകയാണ്. കൊളംബിയൻ ദേശീയ ടീമിനായി കളിക്കുക എന്നത് ഒരു സ്വപ്നവും ഒപ്പം വലിയൊരു ഉത്തരവാദിത്തവുമായിരുന്നു. ഓരോ തവണയും മൈതാനത്തിറങ്ങിയപ്പോൾ എനിക്കായി മാത്രമല്ല, എന്റെ കുടുംബത്തിനും സഹതാരങ്ങൾക്കും ലക്ഷക്കണക്കിന് കൊളംബിയൻ ജനതയ്ക്കും വേണ്ടിയാണ് ഞാൻ പന്ത്‌
തട്ടിയത്," റോഡ്രിഗസ് കൂട്ടിച്ചേർത്തു.

2011 ഒക്ടോബറിൽ ബൊളീവിയക്കെതിരെ അരങ്ങേറ്റം കുറിച്ച ഹാമിഷ്, വളരെ വേഗത്തിലാണ് ടീമിന്റെ നെടുംതൂണായി മാറിയത്. രാജ്യത്തിനായി 131 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 43 അസിസ്റ്റുകളും നേടി. ടീമിന്റെ ക്യാപ്റ്റനായ അദ്ദേഹം 2024 കോപ്പ അമേരിക്കയുടെ ഫൈനലിലേക്ക് കൊളംബിയയെ നയിച്ചു. റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്കായി കളിച്ച അദ്ദേഹം, 2014 ബ്രസീൽ ലോകകപ്പിൽ 6 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു. അന്ന് ഉറുഗ്വായ്‌ക്കെതിരെ നേടിയ വോളി ഗോൾ ടൂർണമെന്റിലെ മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെടുകയും അദ്ദേഹത്തിന് റയൽ മാഡ്രിഡിലേക്കുള്ള വഴിയൊരുക്കുകയും ചെയ്തു.

റിയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് എന്നിവയ്ക്ക് പുറമെ യൂറോപ്പിലും മിഡിൽ ഈസ്റ്റിലും അമേരിക്കയിലുമുള്ള വിവിധ ക്ലബ്ബുകൾക്കായി ഹാമിഷ് ബൂട്ടുകെട്ടി. ക്ലബ്ബുകൾ മാറിയപ്പോഴും കൊളംബിയൻ ടീമിൽ അദ്ദേഹത്തിന്റെ സ്ഥാനം നിർണ്ണായകമായിരുന്നു. 2014, 2018, 2026 ലോകകപ്പുകളിൽ അദ്ദേഹം കൊളംബിയയ്ക്കായി കളത്തിലിറങ്ങി. നിലവിൽ സ്വന്തം നാട്ടിലെ അത്‌ലറ്റിക്കോ നാഷണൽ (Atlético Nacional) ക്ലബ്ബിലാണ് അദ്ദേഹം കളി തുടരുന്നത്.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ...

Save your stories

Sign in