Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചിട്ടില്ലെന്ന് ഇറാന്‍; നിയന്ത്രണം ശത്രുപക്ഷത്തുള്ള കപ്പലുകള്‍ക്ക് മാത്രം

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചിട്ടില്ലെന്ന് ഇറാന്‍; നിയന്ത്രണം ശത്രുപക്ഷത്തുള്ള കപ്പലുകള്‍ക്ക് മാത്രം
തെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ചിട്ടില്ലെന്ന വിശദീകരണവുമായി ഇറാന്‍ രംഗത്ത്. നിലവിലെ നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധ നടപടികളുടെ ഭാഗം മാത്രമാണെന്നും ഗതാഗതം പൂര്‍ണ്ണമായി തടഞ്ഞിട്ടില്ലെന്നും ഇറാന്‍ ഭരണകൂടം വ്യക്തമാക്കി. ഇറാനെതിരെ നീങ്ങുന്ന ശത്രുപക്ഷത്തുള്ള രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് മാത്രമാണ് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്ക, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ ഈ പാതയിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. മേഖലയില്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നിയന്ത്രണങ്ങളെന്നും ഇറാന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന കപ്പലുകള്‍ക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു. നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് ഉത്തരവാദികള്‍ അമേരിക്കയും ഇസ്രയേലുമാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി. അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജി 7 രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും ഹോര്‍മുസ് പാതയിലെ തടസ്സങ്ങള്‍ നീക്കുന്നതിനുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ആഗോള എണ്ണ വിതരണത്തെ ബാധിക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in