Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഐപിഎല്‍ പ്ലേ ഓഫ് ആവേശം ക്ലൈമാക്‌സിലേക്ക്; നാലാം സ്ഥാനത്തിനായി നാല് ടീമുകള്‍; രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പം, അത്ഭുതങ്ങള്‍ക്കായി കാത്ത് മറ്റ് ടീമുകള്

ഐപിഎല്‍ പ്ലേ ഓഫ് ആവേശം ക്ലൈമാക്‌സിലേക്ക്; നാലാം സ്ഥാനത്തിനായി നാല് ടീമുകള്‍; രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പം, അത്ഭുതങ്ങള്‍ക്കായി കാത്ത് മറ്റ് ടീമുകള്

പ്ലേ ഓഫ് പോരാട്ടത്തിൽ നിലവിൽ നാല് ടീമുകളിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് രാജസ്ഥാൻ റോയൽസിനാണ്. 13 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള രാജസ്ഥാന്റെ നെറ്റ് റൺറേറ്റ് 0.083 ആണ്. മറ്റേതൊരു ടീമിന്റെയും മത്സരഫലത്തെ ആശ്രയിക്കാതെ തന്നെ സ്വന്തം കരുത്തിൽ പ്ലേ ഓഫിലെത്താൻ കഴിയുന്ന ഏക ടീമും രാജസ്ഥാനാണ്. ഞായറാഴ്ച നടക്കാനിരിക്കുന്ന അവസാന ലീഗ് മത്സരത്തിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയാൽ മാത്രം മതി, 16 പോയിന്റുകളുമായി രാജസ്ഥാന് പ്ലേ ഓഫിലേക്ക് നേരിട്ട് പ്രവേശിക്കാം. 

ഒരുപക്ഷേ മുംബൈയോട് പരാജയപ്പെട്ടാൽ പോലും രാജസ്ഥാന് സാധ്യതകളുണ്ട്. അതിനായി പഞ്ചാബും കൊൽക്കത്തയും അവരുടെ അവസാന മത്സരങ്ങൾ തോൽക്കണം. അങ്ങനെ വന്നാൽ പഞ്ചാബിന്റെയും കൊൽക്കത്തയുടേയും ടൂർണമെന്റ് 13 പോയിന്റിൽ അവസാനിക്കും. കൊൽക്കത്തയുടെ അവസാന മത്സരം ഡൽഹിയുമായാണ്. ഈ മത്സരത്തിൽ ഡൽഹി ജയിച്ചാൽ അവർക്കും രാജസ്ഥാനൊപ്പം 14 പോയിന്റാകുമെങ്കിലും, മികച്ച നെറ്റ് റൺറേറ്റിന്റെ ആനുകൂല്യം രാജസ്ഥാന് തുണയാകും.

പഞ്ചാബ് കിങ്സ്: ചരിത്ര നാണക്കേടിൽ നിന്ന് രക്ഷപെടുമോ?

തുടക്കത്തിൽ വൻ ഫോമിലായിരുന്ന പഞ്ചാബ് കിങ്സിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ്. ആദ്യ 7 മത്സരങ്ങളിൽ 6 എണ്ണവും ജയിച്ച അവർക്ക് പിന്നീട് പരാജയങ്ങൾ മാത്രമാണ് രുചിക്കേണ്ടി വന്നത്. നിലവിൽ 13 പോയിന്റുള്ള പഞ്ചാബിന്റെ നെറ്റ് റൺറേറ്റ് 0.227 ആണ്. അവസാന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ പരാജയപ്പെടുത്തിയാൽ മാത്രമേ പഞ്ചാബിന് പ്ലേ ഓഫ് സാധ്യത നിലനിർത്താനാകൂ.

എന്നാൽ ഇതിനൊപ്പം രാജസ്ഥാൻ മുംബൈയോടും, കൊൽക്കത്ത ഡൽഹിയോടും പരാജയപ്പെടുകയും വേണം. ഒരുപക്ഷേ പഞ്ചാബിനൊപ്പം കൊൽക്കത്തയും അവസാന മത്സരം ജയിക്കുകയും രാജസ്ഥാൻ തോൽക്കുകയും ചെയ്താൽ നെറ്റ് റൺറേറ്റ് നിർണായകമാകും. പഞ്ചാബ് ലഖ്നൗവിനെ 20 റൺസിന് തോൽപ്പിക്കുകയാണെങ്കിൽ, കൊൽക്കത്തയുടെ വിജയം 65 റൺസിൽ താഴെയുള്ള മാർജിനിലായിരിക്കണം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: വലിയ മാർജിനിലുള്ള വിജയം അനിവാര്യം

പഞ്ചാബിന് സമാനമായ സാഹചര്യത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും. 13 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള കൊൽക്കത്തയുടെ നെറ്റ് റൺറേറ്റ് 0.011 ആണ്. ഡൽഹിയുമായാണ് അവരുടെ അവസാന പോരാട്ടം. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഡൽഹിയെ പരാജയപ്പെടുത്തുക എന്നതാണ് ആദ്യ കടമ്പ. ഇതിനൊപ്പം പഞ്ചാബ് ലഖ്നൗവിനോടും, രാജസ്ഥാൻ മുംബൈയോടും തോൽക്കണം.

പഞ്ചാബും കൊൽക്കത്തയും ഒരുപോലെ ജയിക്കുകയും രാജസ്ഥാൻ തോൽക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ നെറ്റ് റൺറേറ്റ് തന്നെയാകും 'കിങ് മേക്കർ'. അതുകൊണ്ട് ഡൽഹിക്കെതിരെ കൊൽക്കത്ത വിജയിക്കുകയാണെങ്കിൽ അത് വളരെ വലിയ മാർജിനിൽ തന്നെയായിരിക്കണം.

ഡൽഹി ക്യാപിറ്റൽസ്: അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രം സാധ്യത

പ്ലേ ഓഫ് പോരാട്ടത്തിൽ ഏറ്റവും സാധ്യത കുറഞ്ഞ ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ഇതിന് പ്രധാന കാരണം അവരുടെ മോശം നെറ്റ് റൺറേറ്റ് ആണ്. 12 പോയിന്റുള്ള ഡൽഹിയുടെ നെറ്റ് റൺറേറ്റ് -0.871 ആണ്. കൊൽക്കത്തയാണ് അവസാന മത്സരത്തിൽ ഡൽഹിയുടെ എതിരാളികൾ. ഡൽഹിക്ക് പ്ലേ ഓഫിൽ കയറണമെങ്കിൽ പഞ്ചാബ് ലഖ്നൗവിനോട് തോൽക്കണം, മുംബൈ രാജസ്ഥാനെ വലിയ മാർജിനിൽ പരാജയപ്പെടുത്തണം. ഇതിനെല്ലാം പുറമെ കൊൽക്കത്തയെ കുറഞ്ഞത് 200 റൺസിന് മുകളിലുള്ള ഭീമമായ മാർജിനിൽ ഡൽഹിക്ക് മറികടക്കുകയും വേണം. ഏറെക്കുറെ അസാധ്യമായ ഈ ദൗത്യം മറികടക്കാൻ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ഡൽഹിക്ക് ഇനി സാധ്യമാകൂ.

ഐപിഎൽ നോക്കൗട്ട് ഷെഡ്യൂൾ

ലീഗ് ഘട്ടത്തിന് ശേഷമുള്ള ഐപിഎൽ നോക്കൗട്ട് മത്സരങ്ങളുടെ വിവരങ്ങൾ ഇങ്ങനെയാണ്:

  • ക്വാളിഫയർ 1: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു vs ഗുജറാത്ത് ടൈറ്റൻസ് (മേയ് 26)

  • എലിമിനേറ്റർ: സൺറൈസേഴ്സ് ഹൈദരാബാദ് vs നാലാം സ്ഥാനക്കാർ (മേയ് 27)

  • ക്വാളിഫയർ 2: മേയ് 29

  • ഫൈനൽ: മേയ് 31

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in