Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഗോവധം: യു.പിയിലെ ബുലന്ദ്ഷഹറില്‍ കലാപം; പോലീസുദ്യോഗസ്ഥനുള്‍പ്പെടെ രണ്ട് പേര്‍‌ കൊല്ലപ്പെട്ടു

ഗോവധം: യു.പിയിലെ ബുലന്ദ്ഷഹറില്‍ കലാപം; പോലീസുദ്യോഗസ്ഥനുള്‍പ്പെടെ രണ്ട് പേര്‍‌ കൊല്ലപ്പെട്ടു
UP-Cow-Slaughter-3

പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടപ്പോള്‍

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഗോവധത്തെ ചൊല്ലി കലാപം. ഒരു പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയിരുന്നു. വിവരം അറിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയ ജനക്കൂട്ടം പോലീസിനെതിരെ തിരിയുകയായിരുന്നു. തുടര്‍ന്നുണ്ടായ കല്ലേറിലാണ് ഇൻസ്പെക്ടർ സുബോധ് കുമാർ മരിച്ചത്. തലയ്ക്കേറ്റ ഗുരുതരമായ പരിക്കിനെ തുടർന്നാണ് സുബോധ് കുമാര്‍ മരിച്ചത്. പ്രക്ഷോഭകരുടെ കൂട്ടത്തിലുണ്ടായിരുന്ന 18 വയസുകാരനാണ് സംഘര്‍ഷത്തില്‍ മരിച്ച മറ്റൊരാള്‍. ഒരു പോലീസുദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിറ്റുമുണ്ട്. UP-Cow-Slaughter-1

കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍

പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തടിച്ചുകൂടിയ ജനക്കൂട്ടം തങ്ങള്‍ക്കെതിരെ തിരിയുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. പ്രതിഷേധക്കാര്‍ പോലീസ് സ്റ്റേഷന് തീയിടാന്‍ ശ്രമിക്കുകയും നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ കക്ഷി നേതാക്കള്‍ രംഗത്തെത്തി. യോഗി ഭരിക്കുന്ന സംസ്ഥാനത്തിന്‍റെ അവസ്ഥ പരിതാപകരമാണെന്നും  ഇത് ഓരോ ദിവസവും ദുരിതപൂര്‍ണമായിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ക്കും പോലീസുകാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണുള്ളതെന്നും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് രാജ് ബാബര്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചരണമവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in