Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശ്രീലങ്കയെ തകര്‍ത്ത് കിരീടം ചൂടി ഇന്ത്യ; വനിതാ ഏഷ്യാകപ്പില്‍ ശ്രീലങ്കയെ തോൽപ്പിച്ചത് 72 റൺസിന്, ഇന്ത്യയുടെ എട്ടാം കിരീടം

ശ്രീലങ്കയെ തകര്‍ത്ത് കിരീടം ചൂടി ഇന്ത്യ; വനിതാ ഏഷ്യാകപ്പില്‍ ശ്രീലങ്കയെ തോൽപ്പിച്ചത് 72 റൺസിന്, ഇന്ത്യയുടെ എട്ടാം കിരീടം

ദുബായ്: വനിതാ ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ചാമ്പ്യന്മാരായി. ഇന്ത്യ ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 19.6 ഓവറിൽ 111 റൺസിന് ഓൾഔട്ടായി. ഇന്ത്യൻ വനിതകളുടെ എട്ടാം ഏഷ്യാകപ്പ് കിരീടനേട്ടമാണിത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ഷഫാലി വർമ 39 പന്തിൽ 68 റൺസെടുത്ത് ടോപ് സ്കോററായപ്പോൾ സ്മൃതി മന്ദാന 39 പന്തിൽ 59 റൺസ് നേടി. ഒന്നാം വിക്കറ്റിൽ 129 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഇരുവരും പുറത്തായത്. തുടർന്നെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (14), റിച്ച ഘോഷ് (17), ദീപ്തി ശർമ (5) എന്നിവർക്ക് വലിയ സ്കോർ കണ്ടെത്താനായില്ലെങ്കിലും നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് ഉയർത്താൻ ഇന്ത്യക്കായി.

184 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കൻ നിരയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. 4 വിക്കറ്റ് വീഴ്ത്തിയ ശ്രീചരണിയും 3 വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയുമാണ് ശ്രീലങ്കൻ ബാറ്റിംഗ് നിരയെ തകർത്തത്. ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു (36), നിലാക്ഷി ഡിസിൽവ (22) എന്നിവരൊഴികെ മറ്റാർക്കും തിളങ്ങാനായില്ല. ക്രാന്തി ഗൗഡ്, ഷഫാലി വർമ, പ്രേമ റാവത്ത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ...

Save your stories

Sign in