Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഇന്ത്യക്കാരുടെ സ്നേഹത്തിന് നന്ദി പറയാൻ വരുന്നു’; ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം, ബഹിഷ്‌കരണ വിവാദം തള്ളി ബ്രസീൽ

v

'ഇന്ത്യക്കാരുടെ സ്നേഹത്തിന് നന്ദി പറയാൻ വരുന്നു’; ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം, ബഹിഷ്‌കരണ വിവാദം തള്ളി ബ്രസീൽ

ന്യൂഡൽഹി: ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തെച്ചൊല്ലിയുള്ള ബഹിഷ്‌കരണ വിവാദത്തിൽ പ്രതികരണവുമായി ബ്രസീൽ ഫുട്ബോൾ അധികൃതർ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ ഉയർത്തിയ വിമർശനങ്ങൾക്കിടയിലും ഒക്ടോബറിൽ നടക്കാനിരിക്കുന്ന മത്സരത്തിന്റെ പദ്ധതികളിൽ മാറ്റമില്ലെന്ന് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) വ്യക്തമാക്കി.

90 മിനിറ്റ് നീളുന്ന ഒരു മത്സരത്തിനായി പണം ചെലവഴിക്കുന്നതിന് പകരം രാജ്യത്ത് ഫുട്ബോൾ ഗ്രൗണ്ടുകൾ നിർമിക്കാനും കോമൺവെൽത്ത് ഗെയിംസിൽ മെഡലുകൾ നേടുന്നതിനുമായി പണം വിനിയോഗിക്കണമെന്നായിരുന്നു ബൂട്ടിയയുടെ പ്രതികരണം. ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിനായി ആസിയാൻ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) തീരുമാനത്തെയും അദ്ദേഹം നേരത്തെ വിമർശിച്ചിരുന്നു.

ബഹിഷ്‌കരണ ആഹ്വാനം ഉൾപ്പെടെയുള്ള വിവാദങ്ങളിൽ സിബിഎഫിന് ആശങ്കയില്ലെന്നാണ് റിപ്പോർട്ട്. ഒക്ടോബറിൽ കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന മത്സരത്തിന്റെ പദ്ധതികളിൽ മാറ്റമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച കൊൽക്കത്തയിലെ സ്റ്റേഡിയം സിബിഎഫ് സംഘം പരിശോധിച്ചു. പിച്ചിലെ പുല്ലിന്റെ സാന്ദ്രത കുറവാണെന്നും താരങ്ങൾക്ക് പരിക്കേൽക്കാനുള്ള സാധ്യത ഒഴിവാക്കാൻ അടിയന്തരമായി ചില നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും സംഘം വിലയിരുത്തി.

എന്നാൽ ഇത് സാധാരണ മുൻകരുതൽ പരിശോധന മാത്രമാണെന്നും വിഷയം പെരുപ്പിച്ചുകാണിക്കേണ്ടതില്ലെന്നും സിബിഎഫുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിട


Related articles

See all
Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Save your stories

Sign in