Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഐഐടി ബോംബെ വിദ്യാർത്ഥിയുടെ മരണം: സാഹിൽ വാകോഡെയുടെ കുടുംബവുമായി സംസാരിച്ച് രാഹുൽ ഗാന്ധി; നീതി ഉറപ്പാക്കുമെന്ന് വാക്ക് നല്‍കി

ഐഐടി ബോംബെ വിദ്യാർത്ഥിയുടെ മരണം: സാഹിൽ വാകോഡെയുടെ കുടുംബവുമായി സംസാരിച്ച് രാഹുൽ ഗാന്ധി; നീതി ഉറപ്പാക്കുമെന്ന് വാക്ക് നല്‍കി

ഐഐടി ബോംബെയിലെ വിദ്യാർത്ഥി സാഹിൽ രവീന്ദ്ര വാകോഡെയുടെ മരണത്തിൽ നീതി തേടുന്ന കുടുംബത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സാഹിലിന്റെ കുടുംബവുമായി ഫോണിൽ സംസാരിച്ച രാഹുൽ ഗാന്ധി, അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തതായി മഹാരാഷ്ട്ര കോൺഗ്രസ് അറിയിച്ചു.

സാഹിലിന്റെ മരണത്തിൽ ഐഐടി ബോംബെ ഭരണകൂടത്തിനും ചില ഉദ്യോഗസ്ഥർക്കും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചിട്ടുള്ളത്. നിലവിൽ മുംബൈ പോലീസ് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭാവി പ്രക്ഷോഭ പരിപാടികളും നിലപാടും വ്യക്തമാക്കുന്നതിനായി യൂത്ത് കോൺഗ്രസ് വാ വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. അതേസമയം, പവായ് ക്യാമ്പസിൽ നടന്ന പ്രതിഷേധങ്ങൾക്ക് ശേഷം ബുധനാഴ്ചയോടെ ഐഐടിയിൽ ക്ലാസുകൾ പുനരാരംഭിച്ചിട്ടുണ്ട്.

കേസിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണമാണ് നടക്കുന്നതെന്നും, പ്രചരിക്കുന്ന തെറ്റായ വിവരങ്ങളിൽ പൊതുജനങ്ങൾ വിശ്വസിക്കരുതെന്നും മുംബൈ പോലീസ് അഭ്യർത്ഥിച്ചു. പവായ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്, ക്രൈംബ്രാഞ്ചിലെ (DCB CID C.R. No. 124/2026) എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഡിസിപി ഡിറ്റക്ഷൻ-1 ന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പുരോഗമിക്കുന്നത്.


Related articles

See all
Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

സിജെപി നേതാവ് അഭിജീത് ദീപ്‌കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഐസ നേതാവ് നേഹാ ബോറയെ വിട്ടയച്ചു

Save your stories

Sign in