Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ഫ്രഞ്ച് ഓപ്പണിൽ ചരിത്രം കുറിച്ച് ഇഗ സ്യാംതെക്

ഫ്രഞ്ച് ഓപ്പണിൽ ചരിത്രം കുറിച്ച് ഇഗ സ്യാംതെക്
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ വിഭാഗത്തിൽ പോളണ്ടിൽനിന്നുള്ള പത്തൊമ്പതുകാരി ഇഗ സ്യാംതെകിന് കിരീടം. യുഎസിന്‍റെ സോഫിയ കെനിനെ വീഴ്ത്തിയാണ് കന്നി ഫൈനലിൽ ഇഗ സ്യാംതെക് കിരീടത്തിൽ മുത്തമിട്ടത്. ഗ്രാൻസ്‌ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ പോളണ്ടുകാരിയാണ് ഇഗ. ഒരു സെറ്റു പോലും നഷ്ടമാക്കാതെയാണ് കിരീടനേട്ടം എന്നതും ഇഗയുടെ വിജയത്തിന്‍റെ പ്രത്യേകതയാണ്. 2007ൽ ജസ്റ്റിൻ ഹെനിനു ശേഷം ഒരു സെറ്റു പോലും നഷ്ടമാക്കാതെ കിരീടം ചൂടുന്ന ആദ്യ വനിതാ താരം എന്ന നേട്ടവും ഈ 19കാരി സ്വന്തമാക്കി. ലോക റാങ്കിങ്ങിൽ അമ്പത്തിനാലാം സ്ഥാനക്കാരിയായ ഇഗ, നേരിട്ടുള്ള സെറ്റുകൾക്കാണ് ആറാം റാങ്കുകാരിയായ സോഫിയയെ തോൽപ്പിച്ചത്. സ്കോർ: 6–4, 6–1. ഇതോടെ ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗത്തിൽ കിരീടം നേടുന്ന രണ്ടാമത്തെ സീഡില്ലാ താരം എന്ന നേട്ടവും ഇഗ സ്വന്തമാക്കി. മൂന്നു വർഷം മുൻപ് ഫ്രഞ്ച് ഓപ്പൺ നേടിയ ലാത്വിയൻ താരം ജെലേന ഒസ്ടാപെൻകോയാണ് ആദ്യ സീഡില്ലാ ജേതാവ്. വനിതാ വിഭാഗത്തിൽ കിരീടം ചൂടുന്ന പ്രായം കുറ‍ഞ്ഞ നാലാമത്തെ താരമാണ് ഇഗ. 1992ൽ മോണിക്ക സെലസ് കിരീടം ചൂടിയശേഷം ഫ്രഞ്ച് ഓപ്പൺ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും. മോണിക്ക സെലസ് (16), അരാൻട്സ്ക സാഞ്ചസ് (17), സ്റ്റെഫി ഗ്രാഫ് (17) എന്നിവരാണ് ഇഗയേക്കാൾ ചെറുപ്പത്തിൽ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ വനിതകൾ. 2008ൽ ഓസ്ട്രേലിയൻ ഓപ്പണിൽ മരിയ ഷറപ്പോവയും അന്ന ഇവാനോവിച്ചും ഏറ്റുമുട്ടിയശേഷം 21 വയസ്സുകാരിയും അതിനു താഴെ പ്രായമുള്ള താരവും ഗ്രാൻസ്‌ലാം ഫൈനലിൽ നേർക്കുനേരെ എത്തിയതും ഇതാദ്യമായിരുന്നു.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in