Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ



കല്പറ്റ: വീട്ടില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. വാഴവറ്റയില്‍ എക്സൈസ് സംഘം മദ്യം പിടികൂടിയ വീട് തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന ആന്റോയുടെ വാദം തള്ളുന്നതിനുള്ള സുപ്രധാന രേഖകള്‍ എക്സൈസ് കോടതിയില്‍ സമര്‍പ്പിക്കും. ഇതിനായി മുട്ടില്‍ പഞ്ചായത്തില്‍ നിന്നടക്കം എക്സൈസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

2025-ലെ കെട്ടിടനികുതി 2026 മാര്‍ച്ചിലാണ് അടച്ചതെന്ന് പഞ്ചായത്ത് രേഖകള്‍ വ്യക്തമാക്കുന്നു. വീട് നിര്‍മിച്ച് പത്ത് വര്‍ഷത്തിന് ശേഷം, 2022-ല്‍ ഹോംസ്റ്റേ ഉള്‍പ്പെടെയുള്ള വാണിജ്യാവശ്യങ്ങള്‍ക്കായി കെട്ടിടത്തിന്റെ ഉപയോഗരീതി മാറ്റാന്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെര്‍മിറ്റിന് വിരുദ്ധമായാണ് നിര്‍മാണം നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ക്രമവത്കരിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

അതേസമയം, വാഴവറ്റയിലെ വീട്ടില്‍ സ്ഥാപിച്ചിരുന്ന 22 സി.സി.ടി.വി. ക്യാമറകളിലെയും ദൃശ്യങ്ങള്‍ കാണാനില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദൃശ്യങ്ങള്‍ ശേഖരിക്കേണ്ട ഡി.വി.ആര്‍. എടുത്തുമാറ്റിയ നിലയിലാണ് കണ്ടെത്തിയത്.

Related articles

See all
Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

ഐസക്കിന്റെ അവകാശവാദം പൊളിയുന്നുവോ ? 30,000 കോടി എവിടെപ്പോയി, പിണറായിയും ബാലഗോപാലും മറുപടി...

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Save your stories

Sign in