Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്വന്തം മന്ത്രാലയത്തിന്റെ സബ്സിഡിയായി നേടിയത് കോടികള്‍; ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിവാദ ഉദ്യോഗസ്ഥൻ

സ്വന്തം മന്ത്രാലയത്തിന്റെ സബ്സിഡിയായി നേടിയത് കോടികള്‍; ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിവാദ ഉദ്യോഗസ്ഥൻ

ന്യൂഡല്‍ഹി: നീറ്റ് ചോദ്യച്ചോര്‍ച്ചയിലും സി.ജെ.പി സമരത്തിലും പ്രതിരോധത്തിലായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മാറ്റിനിയമിച്ച പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി മുന്‍പ് സ്വന്തം മന്ത്രാലയത്തില്‍നിന്ന് കോടികളുടെ സബ്സിഡി തട്ടിപ്പ് നടത്തി വിവാദത്തിലായ ഉദ്യോഗസ്ഥന്‍. പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വിനീത് ജോഷിയെ നീക്കിയാണ് ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയായിരുന്ന നരേഷ് പാല്‍ ഗാംഗ്വാറിന് കേന്ദ്രം പുതിയ ചുമതല നല്‍കിയത്. എന്നാല്‍, അഴിമതി ആരോപണ നിഴലിലുള്ള ഒരു ഉദ്യോഗസ്ഥനെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചതിനെതിരെ പ്രതിപക്ഷവും സി.ജെ.പിയും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

1994 ബാച്ച് രാജസ്ഥാന്‍ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗാംഗ്വാര്‍, ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡില്‍ ബോര്‍ഡ് ഭാരവാഹിയായിരിക്കെ സ്വന്തം അമ്മയ്ക്കും ഭാര്യക്കും മകനുമായി 1.16 കോടി രൂപയുടെ സര്‍ക്കാര്‍ സബ്സിഡി അനുവദിച്ചെന്നാണ് പ്രധാന ആരോപണം. പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത പ്രതിഷേധവും സി.ജെ.പിയുടെ പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങളും കാരണം അടിയന്തരമായി സെക്രട്ടറിയെ മാറ്റാന്‍ നിര്‍ബന്ധിതരായ കേന്ദ്ര സര്‍ക്കാര്‍, കോടികളുടെ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ നിയമിച്ചതിലൂടെ കൂടുതല്‍ സംശയനിഴലിലായെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in