Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമല്ല, സിപിഎം നേതാവുമല്ല; എന്തിന് പ്രകോപനമുണ്ടായി എന്ന് അവര്‍ തന്നെ ആലോചിക്കണം': ഷാഫി പറമ്പില്‍ എം.പി

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമല്ല, സിപിഎം നേതാവുമല്ല; എന്തിന് പ്രകോപനമുണ്ടായി എന്ന് അവര്‍ തന്നെ ആലോചിക്കണം': ഷാഫി പറമ്പില്‍ എം.പി

കോഴിക്കോട്: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ ഉണ്ടായത് എസ്.എഫ്.ഐ ബോധപൂര്‍വം സൃഷ്ടിച്ച പ്രകോപനമാണെന്ന് ഷാഫി പറമ്പില്‍ എം.പി. യൂത്ത് കോണ്‍ഗ്രസ് നടത്തിയത് എസ്.എഫ്.ഐ വിരുദ്ധ സമരമല്ലെന്നും, യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ നിന്ന് ഉയര്‍ന്ന കല്ലേറാണ് തിരുവനന്തപുരത്ത് നാടകീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനും തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എഫ്.ഐയുടെ ഭാഗത്തുനിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത പ്രതികരണമാണ് ഉണ്ടായത്. 'മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐയുടെ കേന്ദ്രകമ്മിറ്റി അംഗമോ സി.പി.എം നേതാവോ അല്ല. ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ പ്രതിഷേധത്തില്‍ എസ്.എഫ്.ഐ എന്തിനാണ് പ്രകോപിതരായതെന്ന് അവര്‍ തന്നെ സ്വയം ചിന്തിച്ച് സത്യസന്ധമായ ഒരു പരിശോധന നടത്തണം,' ഷാഫി പറമ്പില്‍ തുറന്നടിച്ചു.

ഇന്നലെയുണ്ടായ അക്രമങ്ങള്‍ നിര്‍ഭാഗ്യകരമാണ്. എന്നാല്‍, അടിക്ക് തിരിച്ചടി എന്ന ശൈലിയില്‍ പോകാതെ ഗ്യാനേഷ് കുമാറിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയുമുള്ള സമരത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ഈ സമരം നിര്‍ത്തിവെക്കില്ലെന്നും കേരളത്തിലും ഡല്‍ഹിയിലും പ്രതിഷേധം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് ബീയര്‍ കുപ്പികള്‍ എങ്ങനെ എത്തിയെന്ന കാര്യത്തില്‍ ഗൗരവതരമായ ചോദ്യങ്ങളുണ്ട്. സംഭവത്തില്‍ പോലീസ് ഇതിനോടകം നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്യാനേഷിനെതിരായ പോസ്റ്റര്‍ പിന്‍വലിച്ചെന്ന് ആരോപിക്കുന്ന മന്ത്രി ഒ.ജെ. ജനീഷ് തന്നെയാണ് ഇന്നലെ സമരത്തിന് നേരിട്ട് നേതൃത്വം നല്‍കിയതെന്നും ഷാഫി പറമ്പില്‍ ഓര്‍മ്മിപ്പിച്ചു. 

Related articles

See all
Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Save your stories

Sign in