Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

2025-26 ജി.വി. രാജ അവാർഡുകൾ പ്രഖ്യാപിച്ചു; എൽദോസ് പോളിനും ട്രീസ ജോളിക്കും മികച്ച കായികതാര പുരസ്കാരം

2025-26 ജി.വി. രാജ അവാർഡുകൾ പ്രഖ്യാപിച്ചു; എൽദോസ് പോളിനും ട്രീസ ജോളിക്കും മികച്ച കായികതാര പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2025-26 വർഷത്തെ ജി.വി. രാജ അവാർഡുകൾ പ്രഖ്യാപിച്ചു. കായിക രംഗത്തെ ഏറ്റവും വലിയ സംസ്ഥാന പുരസ്കാരമായ ജി.വി. രാജ അവാർഡിന് പുരുഷ വിഭാഗത്തിൽ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളും വനിതാ വിഭാഗത്തിൽ ബാഡ്മിന്റൺ താരം ട്രീസ ജോളിയും അർഹരായി. 3 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ് തുക.

2022 കോമൺവെൽത്ത് ഗെയിംസിലെ സ്വർണ്ണമെഡൽ നേട്ടവും ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനവുമാണ് എൽദോസ് പോളിനെ പുരസ്കാരത്തിന് അർഹനാക്കിയത്. കോമൺവെൽത്ത് ഗെയിംസിലെ വെള്ളി, വെങ്കല മെഡലുകളും ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലെ മികച്ച പ്രകടനങ്ങളുമാണ് ട്രീസ ജോളിക്ക് അർഹത നേടിക്കൊടുത്തത്.

കായിക പരിശീലനം, വിദ്യാഭ്യാസം, കായിക ഭരണം എന്നീ മേഖലകളിലെ ദീർഘകാല സേവനം മുൻനിർത്തി നൽകുന്ന ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് ഡോ. പി. ടി. ജോസഫ് അർഹനായി. 2 ലക്ഷം രൂപയാണ് പുരസ്കാര തുക. ഏഷ്യൻ ഗെയിംസ് മെഡൽ വിജയി ആൻസി സോജൻ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളുടെ പരിശീലകനായ അനൂപ് ജോസഫാണ് മികച്ച കായിക പരിശീലകൻ. ഒരു ലക്ഷം രൂപയും ഫലകവുമാണ് ഇദ്ദേഹത്തിന് ലഭിക്കുക.

വിവിധ വിഭാഗങ്ങളിലായി മറ്റ് പ്രമുഖർക്കും സ്ഥാപനങ്ങൾക്കും അവാർഡുകൾ ലഭിച്ചു (50,000 രൂപ വീതം):

  • മികച്ച കായിക അധ്യാപകൻ (കോളേജ്): ഡോ. സദാനന്ദൻ സി. എസ്.

  • മികച്ച കോളേജ്: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്

  • മികച്ച സ്പോർട്സ് ഹോസ്റ്റൽ താരം (പുരുഷൻ): എഡ്വിൻ പോൾ സിബി (വോളിബോൾ)

  • മികച്ച സ്പോർട്സ് ഹോസ്റ്റൽ താരം (വനിത): അനാമിക പി. (വോളിബോൾ)

  • മികച്ച സ്പോർട്സ് ലേഖകൻ: അജയ് ബെനിൻ (മലയാള മനോരമ)

  • മികച്ച സ്പോർട്സ് ദൃശ്യമാധ്യമ പരിപാടി: ശ്രാവൺ കൃഷ്ണ (ഏഷ്യാനെറ്റ് ന്യൂസ്)

  • മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫി: കെ. കെ. സന്തോഷ് (മാതൃഭൂമി)

  • മികച്ച സ്പോർട്സ് പുസ്തകം: സിജിൻ ബി. ടി. ('ഉണരൂ ആരാധകരേ ഉണരൂ')

പാരാ പവർലിഫ്റ്റിംഗ് താരം ജോബി മാത്യുവിനും മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും ഗോൾകീപ്പറുമായിരുന്ന വിക്ടർ മഞ്ഞിലയ്ക്കും കായികരംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി അവാർഡ് കമ്മിറ്റിയുടെ പ്രത്യേക പരാമർശവും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവാരമുള്ള അപേക്ഷകളുടെ അപര്യാപ്തത മൂലം രണ്ട് വിഭാഗങ്ങളിലെ അവാർഡുകൾ ഈ വർഷം താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.


Related articles

See all
Popular News

തകർച്ചയിൽ നിന്ന് തകർപ്പൻ തിരിച്ചുവരവ്: സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഇന്ത്...

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Save your stories

Sign in