Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉടന്‍ കുറച്ചേക്കും; പ്രഖ്യാപനം പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പെന്ന് സൂചന

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉടന്‍ കുറച്ചേക്കും; പ്രഖ്യാപനം പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പെന്ന് സൂചന

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉടന്‍ കുറച്ചേക്കുമെന്ന് സൂചന. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്ന 20-ാം തീയതിക്ക് മുന്‍പ് തന്നെ വില കുറയ്ക്കാനുള്ള തീരുമാനം പൊതുമേഖലാ എണ്ണക്കമ്പനികള്‍ കൈക്കൊണ്ടേക്കുമെന്നാണ് ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവും ഏഷ്യന്‍ വിപണിക്കുള്ള എണ്ണവില സൗദി അറേബ്യ കുറച്ചതുമാണ് ഇന്ത്യയിലും ഇന്ധനവില കുറയ്ക്കാനുള്ള സാധ്യതയൊരുക്കുന്നത്.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളര്‍ വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധനവില എട്ട് രൂപയോളം വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ നിലവില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറിലേക്ക് താഴുകയും, പ്രത്യേക കരാറുകള്‍ വഴി ഇന്ത്യക്ക് ഇതിലും കുറഞ്ഞ നിരക്കില്‍ എണ്ണ ലഭ്യമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വില കുറയ്ക്കണമെന്ന ആവശ്യം ശക്തമായത്.

അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടും രാജ്യത്ത് ഉയര്‍ന്ന നിരക്കില്‍ ഇന്ധന വില്‍പ്പന തുടര്‍ന്നത് എണ്ണക്കമ്പനികളുടെ സാമ്പത്തിക നഷ്ടം ഗണ്യമായി കുറയാന്‍ കാരണമായി. മുന്‍പ് 75,000 കോടി രൂപയായിരുന്ന കമ്പനികളുടെ ആകെ നഷ്ടം നിലവില്‍ 50,000 കോടിയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ഈ അനുകൂല സാഹചര്യം അടുത്ത 10 ദിവസത്തേക്ക് കൂടി തുടരുകയാണെങ്കില്‍ കമ്പനികളുടെ നഷ്ടം പൂര്‍ണ്ണമായും നികത്താനാകുമെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്നാലെയായിരിക്കും വില കുറച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള ക്രൂഡ് ഓയില്‍ വിലയില്‍ ബാരലിന് 11 ഡോളറിന്റെ കുറവാണ് സൗദി അറേബ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇത് ഇന്ത്യന്‍ വിപണിക്ക് വലിയ ആശ്വാസമാകും. ഇതിനുപുറമെ, 20-ാം തീയതി ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഈ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്ത്, സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനം നടത്താനാണ് സര്‍ക്കാര്‍ തലത്തിലുള്ള നീക്കം.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in