Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പശ്ചിമ ബംഗാളിൽ സിപിഎം മുൻ മന്ത്രി കോൺഗ്രസിലേക്ക്

പശ്ചിമ ബംഗാളിൽ സിപിഎം മുൻ മന്ത്രി കോൺഗ്രസിലേക്ക്
Abdas-Sattar-joins-Congress പശ്ചിമ ബംഗാളിൽ സിപിഎം മുൻ മന്ത്രി കോൺഗ്രസിലേക്ക്. ബുദ്ധദേവ് ഭട്ടാചാര്യ മന്ത്രിസഭയിലെ ന്യൂനപക്ഷ മന്ത്രിയായ അബ്ദസ് സത്താറാണ് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നത്. ബംഗാളിൽ ഇടതു സർക്കാരിലെ പ്രമുഖനായ മന്ത്രിയായിരുന്നു അബ്ദാസ് സത്താർ. ബിജെപിയുടെ വർഗീയ നയങ്ങളെ ചെറുക്കാൻ രാജ്യത്ത് കോൺഗ്രസിന് മാത്രമേ സാധിക്കുവെന്ന തിരിച്ചറിവിലാണ് സത്താർ സിപിഎം വിട്ടത്. രാജ്യത്താകെ ബിജെപി നടത്തുന്ന വർഗീയതക്കെതിരെ പോരാടാൻ സിപിഎം സ്വീകരിക്കുന്ന നടപടികൾ പര്യാപ്തമല്ല. കോൺഗ്രസിന് മാത്രമേ ഇതിന് കഴിയുകയുള്ളൂവെന്ന് സത്താർ പറയുന്നു. ഇതാണ് തന്നെ കോൺഗ്രസിലേക്ക് ആകർഷിച്ചെതെന്നും സത്താർവ്യക്തമാക്കി. ബുദ്ധദേവ് ഭട്ടാചാര്യ മന്ത്രിസഭയിൽ ന്യൂനപക്ഷ മന്ത്രിയായിരുന്നു സത്താർ. 2017 മുതൽ സത്താർ തന്റെ സിപിഎം അംഗത്വം പുതുക്കിയിരുന്നില്ല. കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തെ സംസ്ഥാന ഘടകം സ്വാഗതം ചെയ്തു. ബംഗാളിലെ കോൺഗ്രസ് നേതാവായ ഗൗരവ് ഗൊഗോയി ഉൾപ്പെടെയുള്ള നേതാക്കൾ സത്താറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. https://youtu.be/XnCLRxeaUxE

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in