Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിവിന്‍ പോളിയുമായുള്ള സാമ്പത്തിക തര്‍ക്കം: നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന് തിരിച്ചടി; ഹര്‍ജി കോടതി തള്ളി

നിവിന്‍ പോളിയുമായുള്ള സാമ്പത്തിക തര്‍ക്കം: നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന് തിരിച്ചടി; ഹര്‍ജി കോടതി തള്ളി

എറണാകുളം: സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്‍ നിവിന്‍ പോളിയുമായുള്ള സാമ്പത്തിക തര്‍ക്കത്തില്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന് തിരിച്ചടി. 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' എന്ന ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആര്‍ബിട്രേഷനിലേക്ക് (മധ്യസ്ഥത) വിടണമെന്നാവശ്യപ്പെട്ട് ലിസ്റ്റിന്‍ സ്റ്റീഫനും മാജിക് ഫ്രെയിംസും നല്‍കിയ ഹര്‍ജി എറണാകുളം അഡീഷണല്‍ മുന്‍സിഫ് കോടതി തള്ളി. നടന്‍ നിവിന്‍ പോളിയും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ഫയല്‍ ചെയ്ത സിവില്‍ സ്യൂട്ടിലെ നടപടികളുമായി കോടതിക്ക് മുന്നോട്ട് പോകാമെന്ന് അഡീഷണല്‍ മുന്‍സിഫ് നന്ദകൃഷ്ണന്‍ എം. ഉത്തരവിട്ടു.

2022 സെപ്റ്റംബറിലാണ് 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' എന്ന ചിത്രത്തിനായി പോളി ജൂനിയര്‍ പിക്‌ചേഴ്‌സും മാജിക് ഫ്രെയിംസും തമ്മില്‍ ലാഭവിഹിതം പങ്കുവെക്കുന്ന വ്യവസ്ഥയില്‍ കരാറുണ്ടാക്കുന്നത്. എന്നാല്‍, ചിത്രത്തിന്റെ തിയേറ്റര്‍ വിതരണം ഏറ്റെടുത്ത ലിസ്റ്റിന്‍ സ്റ്റീഫനും മാജിക് ഫ്രെയിംസും യഥാര്‍ത്ഥ വരുമാന വിവരങ്ങളും ചെലവുകളും മറച്ചുവെച്ചെന്നും തങ്ങള്‍ക്ക് ലഭിക്കേണ്ട ലാഭം നല്‍കിയില്ലെന്നുമാണ് നിവിന്‍ പോളിയുടെ പരാതി. കൃത്യമായ കണക്കുകള്‍ കാണിക്കാതെ 7.5 കോടി രൂപയുടെ ബാധ്യത തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.

10 കോടി രൂപയുടെ വായ്പയില്‍ 5.5 കോടി രൂപ തിരിച്ചടച്ചിട്ടും സെക്യൂരിറ്റിയായി നല്‍കിയ ചെക്കുകള്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്. ഇതിന് പുറമെ 'മലയാളി ഫ്രം ഇന്ത്യ' എന്ന സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്നും പൊതുവേദിയില്‍ വെച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നും നിവിന്‍ പോളി ആരോപിക്കുന്നു.

തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് ആര്‍ബിട്രേഷന്‍ വഴി മാത്രമേ പരിഹരിക്കാന്‍ പാടുള്ളൂ എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്റെ വാദം. ഇതിനായി ആര്‍ബിട്രേഷന്‍ ആക്ട് സെക്ഷന്‍ 8 പ്രകാരം ഇവര്‍ ഹര്‍ജി നല്‍കി. എന്നാല്‍, ഇരുഭാഗത്തിന്റെയും വാദങ്ങള്‍ പരിശോധിച്ച കോടതി മാജിക് ഫ്രെയിംസിന്റെ ഹര്‍ജി തള്ളുകയായിരുന്നു.

നിയമപ്രകാരം ഹര്‍ജി സമര്‍പ്പിക്കുമ്പോള്‍ യഥാര്‍ത്ഥ കരാറോ അതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ ഹാജരാക്കേണ്ടതുണ്ടെങ്കിലും ഹര്‍ജിക്കാര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പി മാത്രമാണ് ഹാജരാക്കിയത് എന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ആര്‍ബിട്രേഷനിലേക്ക് വിടുന്നതിന് നിര്‍ബന്ധിത വ്യവസ്ഥയല്ല ഉള്ളതെന്നും സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in