Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എക്‌സ്ട്രാ ടൈമില്‍ രണ്ട് ഗോളുകള്‍; സ്വിറ്റ്‌സര്‍ലാന്‍ഡിനെ തകര്‍ത്ത് അര്‍ജന്റീന; മെസിപ്പട വീണ്ടും സെമിയില്

എക്‌സ്ട്രാ ടൈമില്‍ രണ്ട് ഗോളുകള്‍; സ്വിറ്റ്‌സര്‍ലാന്‍ഡിനെ തകര്‍ത്ത് അര്‍ജന്റീന; മെസിപ്പട വീണ്ടും സെമിയില്

ലോകകപ്പ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന വീണ്ടും സെമി ഫൈനലിൽ! ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്സർലാൻഡിനെ തകർത്താണ് അൽബിസെലസ്റ്റുകൾ അവസാന നാലിലേക്ക് മാർച്ച് ചെയ്തത്. നിശ്ചിത സമയത്ത് സ്വിസ് പട കരുത്തോടെ പിടിച്ചുനിന്നതോടെ, കളി എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അവസാന നിമിഷങ്ങളിലെ ഗോളുകളിലൂടെ അർജന്റീന അവിശ്വസനീയ വിജയം സ്വന്തമാക്കുന്നത്.

മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ സ്വിസ് കോട്ട തകർക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞു. നായകൻ ലയണൽ മെസി എടുത്ത മനോഹരമായ കോർണർ കിക്ക് കൃത്യമായി വലയിലെത്തിച്ച് അലക്സിസ് മക് അലിസ്റ്റർ അർജന്റീനയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ സ്വിറ്റ്സർലാൻഡ് ശക്തമായി തിരിച്ചുവരുന്നതാണ് കണ്ടത്. 67-ാം മിനിറ്റിൽ ഡാൻ ൻഡോയെയിലൂടെ അവർ സമനില ഗോൾ കണ്ടെത്തി അർജന്റീനയെ സമ്മർദ്ദത്തിലാക്കി.

മത്സരം 1-1 എന്ന നിലയിൽ തുല്യതയിൽ നിൽക്കെ, 72-ാം മിനിറ്റിൽ സ്വിറ്റ്സർലാൻഡിന് വലിയൊരു തിരിച്ചടിയേറ്റു. താരം ബ്രീത് എംബോളോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയതോടെ സ്വിസ് പട പത്തുപേരുമായി ചുരുങ്ങി. ഇതോടെ സ്വിറ്റ്സർലാൻഡ് പൂർണ്ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. പത്തുപേരുള്ള ടീമിനെതിരെ അർജന്റീന നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും സ്വിസ് പ്രതിരോധ മതിൽ ഭേദിക്കാൻ അവർക്ക് എക്സ്ട്രാ ടൈം വരെ കാത്തിരിക്കേണ്ടി വന്നു.

 വിജയഗോളിനായുള്ള അർജന്റീനയുടെ കാത്തിരിപ്പ് 112-ാം മിനിറ്റിലാണ് അവസാനിച്ചത്. ലയണൽ മെസി തൊടുത്ത ഒരു കിടിലൻ ഷോട്ട് സ്വിസ് കീപ്പർ തട്ടിയകറ്റിയെങ്കിലും, റീബൗണ്ട് ചെയ്ത് വന്ന പന്ത് ഒരു ലോങ് ഷോട്ടിലൂടെ ഹൂലിയൻ അൽവാരസ് വലയിലെത്തിച്ചു. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ നടത്തിയ കൗണ്ടർ അറ്റാക്കിൽ, ലൗത്താരോ മാർട്ടിനസ് ഒരൊറ്റ ടച്ചിലൂടെ അർജന്റീനയുടെ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു.

തുടർച്ചയായ രണ്ടാം തവണയും സെമിയിലെത്തിയ അർജന്റീനയ്ക്ക് മുന്നിലുള്ളത് യൂറോപ്യൻ വമ്പന്മാരായ ഇംഗ്ലണ്ടാണ്. മറ്റൊരു സെമി ഫൈനലിൽ വമ്പന്മാരായ സ്പെയിനും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടും.

Related articles

See all
Popular News

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മുഖ്യപരിശീലകൻ മഹേല ജയവർധനെ പടിയിറങ്ങുന്നു

Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Save your stories

Sign in