Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ലെവന്‍ഡോവക്സി മികച്ച പുരുഷതാരം, ലൂസി വനിതാ താരം

ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ലെവന്‍ഡോവക്സി മികച്ച പുരുഷതാരം, ലൂസി വനിതാ താരം
മികച്ച പുരുഷ ഫുട്‌ബോൾ താരത്തിനുള്ള ഫിഫ പുരസ്‌കാരം ജർമൻ ഫുട്‌ബോൾ ക്ലബ് ബയൺ മ്യൂണിക്കിന്‍റെ സ്‌ട്രൈക്കർ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക്.  ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ മറികടന്നാണ് ലെവൻഡോവ്‌സ്‌കി പുരസ്‌കാര ജേതാവായത്. ഇംഗ്ലീഷ് താരം ലൂസി ബ്രോണ്‍സാണ് മികച്ച വനിതാ താരം. [embed]https://twitter.com/FIFAcom/status/1339656162543882241[/embed] [embed]https://twitter.com/FIFAWWC/status/1339653705357008899[/embed] ഫിഫ അംഗരാജ്യങ്ങളിലെ ദേശീയ ടീമുകളുടെ പരിശീലകർ, ക്യാപ്റ്റൻമാർ, തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകർ എന്നിവരുടെ വോട്ടും ആരാധകവോട്ടും അടിസ്ഥാനമാക്കിയാണ് പുരസ്‌കാര ജേതാക്കളെ നിർണയിച്ചത്. 2018ല്‍ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കിയത് ഒഴിച്ചാല്‍ മെസിയും റൊണാണ്‍ഡോയും അല്ലാതെ ഈ പുരസ്കാരം നേടുന്ന ആദ്യ താരമാണ് ലെവന്‍ഡോവസ്കി. ഏറ്റവും മികച്ച ആരാധകന് നല്‍കുന്ന ഫിഫ ഫാന്‍ പുരസ്കാരം ഇത്തവണ ബ്രസീല്‍ ക്ലബ്ബായ റെസിഫെയുടെ മാരിവാള്‍ഡോ ഫ്രാന്‍സിസ്കോ ഡാ സില്‍വയ്ക്ക് ലഭിച്ചു. തന്‍റെ ടീമിന്‍റെ ഹോം മത്സരങ്ങള്‍ കാണാനായി 60 കിലോമീറ്ററാണ് മാരിവാള്‍ഡോ നടന്ന് എത്തുന്നത്. [embed]https://twitter.com/FIFAcom/status/1339643934717456385[/embed]

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in