Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

യൂറോപ്പിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം; 13 വയസ്സിന് താഴെയുള്ളവർക്ക് സമ്പൂർണ വിലക്ക്

യൂറോപ്പിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം; 13 വയസ്സിന് താഴെയുള്ളവർക്ക് സമ്പൂർണ വിലക്ക്

ലണ്ടൻ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് യൂറോപ്പിൽ കടുത്ത നിയന്ത്രണം. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്താനുള്ള നീക്കവുമായി യൂറോപ്യൻ യൂണിയൻ. 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ഭാഗിക നിയന്ത്രണങ്ങളും ഏർപ്പെടുത്തും. സോഷ്യൽ മീഡിയ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആശങ്കകൾക്കിടെയാണ് നടപടി.

യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയൻ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഓരോ പ്രായത്തിനും വ്യത്യസ്തമായ ആവശ്യങ്ങളും അപകടസാധ്യതകളുമുണ്ടെന്നും അതിനനുസരിച്ചുള്ള സംരക്ഷണ സംവിധാനങ്ങൾ കുട്ടികൾക്ക് ഉറപ്പാക്കണമെന്നും അവർ പറഞ്ഞു.

13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കില്ല. 15 വയസ്സിന് താഴെയുള്ളവർക്ക് സ്വന്തം പേരിലുള്ള വ്യക്തിഗത അക്കൗണ്ടുകളും അനുവദിക്കില്ല. 13 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളോ രക്ഷിതാക്കളോ സജ്ജീകരിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ‘മിനി അക്കൗണ്ടുകൾ’ മാത്രമായിരിക്കും അനുവദിക്കുക.

ഈ അക്കൗണ്ടുകളിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമേ ലഭ്യമാകൂ. പ്രതിദിന സോഷ്യൽ മീഡിയ ഉപയോഗത്തിന് ഒരു മണിക്കൂർ സമയപരിധിയും ഏർപ്പെടുത്തും. 15 മുതൽ 18 വയസ്സുവരെയുള്ളവർക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സുരക്ഷിതമായ രൂപകൽപ്പനാ സംവിധാനങ്ങൾ നിർബന്ധമായും നടപ്പാക്കണമെന്നും നിർദേശമുണ്ട്.

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനും സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം നിയന്ത്രിക്കുന്നതിനുമുള്ള ആഗോള നീക്കങ്ങളുടെ ഭാഗമായാണ് യൂറോപ്യൻ യൂണിയന്റെ നടപടി.

അതേസമയം, 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് ദേശീയതലത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യ രാജ്യമായി ഓസ്‌ട്രേലിയ മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച നിയന്ത്രണങ്ങൾ യൂറോപ്പിലും ശക്തമാകുന്നത്.




Related articles

See all
Popular News

ഇന്ത്യയ്ക്ക് കനത്ത ആശ്വാസം; റഷ്യക്കും ഇറാനുമെതിരായ ഉപരോധങ്ങളിലും തീരുവകളിലും ഇളവുമായി ട്രം...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

'ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെ'; അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Save your stories

Sign in