Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനം: ആശങ്ക പരിഹരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ കേന്ദ്രത്തെ അറിയിച്ച് സര്‍ക്കാര്

ഭൂവിസ്തൃതി കുറഞ്ഞതും ഉയര്‍ന്ന ജനസാന്ദ്രതയുള്ളതുമായ കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനം: ആശങ്ക പരിഹരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ കേന്ദ്രത്തെ അറിയിച്ച് സര്‍ക്കാര്

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല കരട് നോട്ടിഫിക്കേഷനില്‍ ഭേദഗതികള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാനിരിക്കെ, ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന കൃത്യമായ നിര്‍ദ്ദേശങ്ങളോടെയുള്ള റിപ്പോര്‍ട്ട് കേരളം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സണ്ണി ജോസഫാണ് സര്‍ക്കാരിന്റെ തീരുമാനം വ്യക്തമാക്കിയത്.

ജനവാസ മേഖലകളെയും കൃഷിഭൂമിയെയും തോട്ടങ്ങളെയും ഇ.എസ്.എ വിജ്ഞാപനത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും, പരിസ്ഥിതിലോല മേഖല വനമേഖലയില്‍ മാത്രം പരിമിതപ്പെടുത്തണമെന്നുമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. 8590.69 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമായി കേരളത്തിന്റെ ഇ.എസ്.എ വിസ്തൃതി പുനര്‍നിര്‍ണ്ണയിക്കണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.

ഭൂവിസ്തൃതി കുറഞ്ഞതും ഉയര്‍ന്ന ജനസാന്ദ്രതയുള്ളതുമായ കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങളില്‍ നിന്നും വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന നിരവധി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വിഷയത്തില്‍ സംസ്ഥാനത്തിന്റെ ആശങ്കകളും ആവശ്യങ്ങളും കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ ആവശ്യമായി വന്നാല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഡല്‍ഹിയിലെത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.

Related articles

See all
Popular News

തുലാമാസ പൂജകൾക്ക് തുടക്കം; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്, ഓൺലൈൻ ബുക്കിംഗ് റെക്കോർഡ് ഉയരത്തി...

Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Save your stories

Sign in