Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ കണക്കെടുത്ത് മരുന്ന് ലഭ്യത ഉറപ്പാക്കണം: മന്ത്രി കെ.മുരളീധരൻ

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ കണക്കെടുത്ത് മരുന്ന് ലഭ്യത ഉറപ്പാക്കണം: മന്ത്രി കെ.മുരളീധരൻ

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വീടുവീടാന്തരമുള്ള ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ നിര്‍ദേശം നല്‍കി. സെക്രട്ടേറിയറ്റിലെ ലയം ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഹോട്ട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ച് ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണമെന്നും, ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തുന്നില്ലെന്ന പരാതികള്‍ ഉയരാന്‍ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചില സ്ഥലങ്ങളില്‍ മരുന്നിന്റെ കുറവുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി, താഴെത്തട്ടിലെ ആശുപത്രികളിലെ സ്ഥിതി കൃത്യമായി വിലയിരുത്തി ആവശ്യമായ മരുന്നുകള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു. ആശുപത്രികളില്‍ അത്യാവശ്യ മരുന്നുകളുടെയും പഞ്ഞി അടക്കമുള്ള സര്‍ജിക്കല്‍ സാമഗ്രികളുടെയും ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. അതേസമയം, ജില്ലകളിലും ആശുപത്രികളിലും നിലവില്‍ മരുന്ന് സ്റ്റോക്കുണ്ടെന്നും KMSCL സംഭരണകേന്ദ്രങ്ങളിലാണ് കുറവുള്ളതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ യോഗത്തില്‍ വിശദീകരിച്ചു.

മരുന്ന് വിതരണം വേഗത്തിലാക്കാന്‍ KMSCL അടിയന്തരമായി ബോര്‍ഡ് യോഗം ചേര്‍ന്ന് ആവശ്യമായ പര്‍ച്ചേസ് ഓര്‍ഡറുകള്‍ നല്‍കാനും, ആവശ്യമെങ്കില്‍ തമിഴ്നാട്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോര്‍പ്പറേഷനുകളുമായി സഹകരിച്ച് അടിയന്തരമായി മരുന്നുകള്‍ ലഭ്യമാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു. കൂടാതെ, ഓരോ ജില്ലയിലെയും ആശുപത്രികളിലെ മോര്‍ച്ചറി, സീലിംഗ്, ലിഫ്റ്റ്, വെന്റിലേറ്റര്‍ എന്നിവയുടെ നിലവിലെ സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം മിഷന്‍ ഡയറക്ടര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Related articles

See all
Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Save your stories

Sign in