Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദേശാഭിമാനിയിൽ അസാധാരണ നടപടി; ന്യൂസ് എഡിറ്ററുടെ മുറി പൂട്ടിയിട്ടു; 'കള്ളൻ വിജയൻ' ഫീച്ചർ വിവാദത്തിൽ സ്വരാജിന്റെ കാരണം കാണിക്കൽ നോട്ടീസ്

ദേശാഭിമാനിയിൽ അസാധാരണ നടപടി; ന്യൂസ് എഡിറ്ററുടെ മുറി പൂട്ടിയിട്ടു; 'കള്ളൻ വിജയൻ' ഫീച്ചർ വിവാദത്തിൽ സ്വരാജിന്റെ കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: സി.പി.എം. മുഖപത്രമായ ദേശാഭിമാനിയിൽ അസാധാരണമായ നടപടി. നാടക കലാകാരനായ വിജയകുമാറിനെക്കുറിച്ചുള്ള 'കള്ളൻവിജയൻ' എന്ന ഫീച്ചർ വാരാന്തപ്പതിപ്പിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് വിവാദമായതോടെ, അതിന്റെ ചുമതലക്കാരനായ ന്യൂസ് എഡിറ്റർ കെ.ആർ. അജയനെ ഓഫീസ് മുറിയുടെ വാതിൽപൂട്ടി 'പുറത്താക്കി'. തിങ്കളാഴ്ച ജോലിക്കെത്തിയപ്പോളാണ് വാതിൽ പൂട്ടിയിരിക്കുന്നത് കണ്ടത്. ഇത് തുറന്നുനൽകിയതുമില്ല.

പാർട്ടിക്കും പത്രത്തിനും അവമതിപ്പുണ്ടാക്കിയെന്ന് കാട്ടി റസിഡന്റ് എഡിറ്റർ എം. സ്വരാജ് കെ.ആർ. അജയന് കാരണം കാണിക്കൽ നോട്ടീസ് നൽകി. തിങ്കളാഴ്ച തന്നെ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട നോട്ടീസിന് അജയൻ വിശദീകരണം നൽകിയിട്ടുണ്ട്. വാരാന്തപ്പതിപ്പ് അച്ചടിയും വിതരണവും നിർത്തിവെച്ച വിവരം മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയതിനെക്കുറിച്ചാണ് നോട്ടീസിൽ പ്രധാനമായും ചോദിച്ചിരിക്കുന്നത്.

പാർട്ടിക്കുള്ളിലെ വിഭാഗീയത ദേശാഭിമാനിയിലേക്കും പടർന്നതിന്റെ ഫലമായാണ് വിവരം പുറത്തായതെന്നാണ് ലഭിക്കുന്ന സൂചന.അതേസമയം, സംഭവത്തിൽ വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ പ്രതികരിച്ചു. "ദേശാഭിമാനി യുക്തം പോലെ ചെയ്യട്ടെ, പത്രം പ്രസിദ്ധീകരിക്കുന്നതും ചെയ്യാതിരിക്കുന്നതും രാഷ്ട്രീയമാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in