Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഡല്‍ഹിയില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുത്തിക്കൊലപ്പെടുത്തി; പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ ഉള്‍പ്പെടെ 4 പേര്‍ പിടിയിൽ

ഡല്‍ഹിയില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുത്തിക്കൊലപ്പെടുത്തി; പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ ഉള്‍പ്പെടെ 4 പേര്‍ പിടിയിൽ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂരമായ പീഡന കൊലപാതകം. സെന്‍ട്രല്‍ ഡല്‍ഹിയിലെ കുഷാക് റോഡിന് സമീപമുള്ള വിജനമായ പറമ്പില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബര്‍ 13-നാണ് പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ പോലീസിന് ലഭിക്കുന്നത്. തെരുവുനായ്ക്കള്‍ കടിച്ചുതിന്ന നിലയിലായിരുന്ന മൃതദേഹത്തിന്റെ ഒരു കൈ ശരീരത്തില്‍നിന്ന് വേര്‍പെട്ടിരുന്നു. ആളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം മൃതദേഹം ജീര്‍ണ്ണിച്ചിരുന്നു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതികളും തമ്മില്‍ മുന്‍പേ പരിചയമുണ്ടായിരുന്നു. സംഭവദിവസം പ്രതികള്‍ക്കൊപ്പം ടെമ്പോയില്‍ യാത്ര ചെയ്ത പെണ്‍കുട്ടി ഇവര്‍ക്കൊപ്പം മദ്യം കഴിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ തള്ളുകയുമായിരുന്നു. പെണ്‍കുട്ടി മുന്‍പും ദിവസങ്ങളോളം വീട്ടില്‍നിന്ന് വിട്ടുനില്‍ക്കാറുള്ളതിനാല്‍ കാണാതായ വിവരം വീട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നില്ല.

ദൃക്‌സാക്ഷികളോ പ്രാഥമിക തെളിവുകളോ ഇല്ലാതിരുന്ന കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. സംഭവസ്ഥലത്തിന് സമീപത്തുകൂടി കടന്നുപോയ സംശയാസ്പദമായ ടെമ്പോ കേന്ദ്രീകരിച്ച് നടത്തിയ സിസിടിവി മാപ്പിംഗിലൂടെ വാഹനം കണ്ടെത്തുകയായിരുന്നു.

ടെമ്പോ ഡ്രൈവറെ ചോദ്യം ചെയ്തതോടെയാണ് കൂട്ടബലാത്സംഗത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മറ്റ് പ്രതികളും പിടിയിലായി. കൃത്യത്തിന് ഉപയോഗിച്ച രണ്ട് കത്തികള്‍, പ്രതികളുടെ വസ്ത്രങ്ങള്‍, വാഹനം എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.

Related articles

See all
Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

'തേനിസൈ തെൻട്രൽ' ദേവ; തമിഴ് സിനിമാ സംഗീതത്തിൽ വിപ്ലവം തീർത്ത നാടൻ പാട്ടുകളുടെ തമ്പുരാൻ

Popular News

ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല; ഭരണമാറ്റം ജനാധിപത്യ മാർഗങ്ങളിലൂടെയെന്ന് നടൻ പ്രകാശ് രാജ്

Popular News

തമിഴ് സംഗീത ലോകത്തിന് കണ്ണീരോർമ്മ; പ്രമുഖ സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Save your stories

Sign in