Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എം. ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ; അറസ്റ്റിന് കസ്റ്റംസ് നീക്കം

എം. ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ; അറസ്റ്റിന് കസ്റ്റംസ് നീക്കം
  തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. വൈകിട്ട് ഏഴ് മണിയോടെയാണ് എം ശിവശങ്കറിനെ തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. രക്തസമ്മർദം കൂടിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ കാർഡിയാക് ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുള്ളതെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്. കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് കസ്റ്റംസിന്‍റെ വാഹനത്തിലാണ് ശിവശങ്കറിനെ ആശുപത്രിയില്‍ എത്തിച്ചത്. കസ്റ്റംസ് - എന്‍ഐഎ ഉദ്യോഗസ്ഥരും ആശുപത്രിയിൽ എത്തി. [embed]https://www.facebook.com/JaihindNewsChannel/videos/675498986711010/[/embed] ഇ.ഡിയുമായി ബന്ധപ്പെട്ട കേസിൽ മാത്രമാണ് നിലവില്‍ ശിവശങ്കറിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുള്ളത്. അതിനാല്‍ തന്നെ കസ്റ്റംസ്, എൻ.ഐ.എ കേസുകളിൽ അറസ്റ്റിന് തടസമില്ല.

Related articles

See all
Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Save your stories

Sign in