Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിലെ കനത്ത പരാജയത്തില്‍ വിശദ ചര്‍ച്ച; സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്

കേരളത്തിലെ കനത്ത പരാജയത്തില്‍ വിശദ ചര്‍ച്ച; സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്

ഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിന് മുന്നോടിയായി കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വയ്‌ക്കേണ്ട റിപ്പോര്‍ട്ടിന്റെ രൂപരേഖ തയ്യാറാക്കാനാണ് ഇന്നത്തെ പിബി യോഗം ചേരുന്നത്.

കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും വ്യക്തിക്കല്ല, മറിച്ച് കൂട്ടായ നേതൃത്വത്തിനാണെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, കേന്ദ്ര കമ്മിറ്റിയിലെ ചില പിബി അംഗങ്ങള്‍ക്ക് ഇതില്‍ വ്യത്യസ്തമായ നിലപാടാണുള്ളതെന്നാണ് സൂചന.

പ്രത്യേകിച്ച്, പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതിനെതിരെ പിബിയില്‍ നേരത്തെ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇതിന് പുറമെ, പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി ചോദ്യം ചെയ്യുന്ന നിലവിലെ സാഹചര്യവും ഇന്നത്തെ യോഗത്തില്‍ രാഷ്ട്രീയ ചര്‍ച്ചയായി ഉയര്‍ന്നുവന്നേക്കും. പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം തന്നെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഭരണ-സംഘടനാ തലത്തിലെ മാറ്റങ്ങളും ചര്‍ച്ചയാകുന്നതിനാല്‍ ഇന്നത്തെ പിബി യോഗം ഏറെ നിര്‍ണ്ണായകമാണ്.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in