Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം, സാമുദായിക പ്രീണനം; എ. വിജയരാഘവനും പിണറായിക്കുമെതിരെ സിപിഐ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം

അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം, സാമുദായിക പ്രീണനം; എ. വിജയരാഘവനും പിണറായിക്കുമെതിരെ സിപിഐ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം

മലപ്പുറം: എറണാകുളത്തിന് പിന്നാലെ സിപിഐ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവിലും എല്‍.ഡി.എഫ് നേതൃത്വത്തിനെതിരെയും പിണറായി വിജയനെതിരെയും കടുത്ത വിമര്‍ശനം. സി.പി.എം മുതിര്‍ന്ന നേതാവ് എ. വിജയരാഘവന്‍ മലപ്പുറം ജില്ലയില്‍ യു.ഡി.എഫുമായി, പ്രത്യേകിച്ച് മുസ്ലിം ലീഗുമായി 'അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം' കളിക്കുകയാണെന്ന് യോഗത്തില്‍ നേതാക്കള്‍ തുറന്നടിച്ചു.

ലീഗ് കോട്ടകളില്‍ അവര്‍ക്ക് ജയം എളുപ്പമാക്കാന്‍ സി.പി.എം ബോധപൂര്‍വ്വം ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിക്കൊടുക്കുകയാണ്. ജമാഅത്തെ ഇസ്ലാമിക്കെതിരെ അതിരുവിട്ട വിമര്‍ശനങ്ങള്‍ നടത്തി ജില്ലയില്‍ ലീഗിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാന്‍ വിജയരാഘവന്‍ ശ്രമിച്ചുവെന്നും കൗണ്‍സില്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തി. സിപിഐയുടെ സിറ്റിങ് സീറ്റായ തിരൂരങ്ങാടിയില്‍ ലീഗ് നേതാവ് അബ്ദുറഹ്‌മാന്‍ രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പോലും വിജയരാഘവന്‍ മുന്‍കൈ എടുത്തെന്ന ഗുരുതരമായ ആരോപണവും യോഗത്തില്‍ ഉയര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും എക്‌സിക്യൂട്ടീവില്‍ കടുത്ത വിമര്‍ശനത്തിന് ഇരയായി. മുന്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ പിണറായി വിജയന്‍ ഉപയോഗിച്ച ചില വിവാദ പദപ്രയോഗങ്ങള്‍ യോഗത്തില്‍ അംഗങ്ങള്‍ എണ്ണിപ്പറഞ്ഞ് വിമര്‍ശിച്ചു. ഇത്തരം പ്രയോഗങ്ങള്‍ പാര്‍ട്ടിക്കും മുന്നണിക്കും ദോഷം ചെയ്തു. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തിലും മുന്നണി നിലപാടുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സാമുദായിക പ്രീണനം നടത്താന്‍ തരാതരം പോലെ നിലപാട് മാറ്റിയത് എല്ലാ ജനവിഭാഗങ്ങളെയും എല്‍.ഡി.എഫിന് ശത്രുക്കളാക്കി മാറ്റാന്‍ മാത്രമേ ഉപകരിച്ചുള്ളൂവെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് രാഷ്ട്രീയ ജാഗ്രത കുറവാണെന്നും ആവശ്യമായ സമയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ ഉറപ്പിച്ചു പറയാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഐയുടെ ജില്ലാ യോഗങ്ങളില്‍ സംസ്ഥാന-മുന്നണി നേതൃത്വങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ കനത്ത ആഭ്യന്തര കലഹമാണ് പുകയുന്നത്.

Related articles

See all
Popular News

തുലാമാസ പൂജകൾക്ക് തുടക്കം; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്, ഓൺലൈൻ ബുക്കിംഗ് റെക്കോർഡ് ഉയരത്തി...

Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Save your stories

Sign in