Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഒടുവില്‍ കംബാക്ക്'; ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തിരികെ ലഭിച്ച സന്തോഷത്തില്‍ അഭിനവ് ബിഷ്ട്

'ഒടുവില്‍ കംബാക്ക്'; ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തിരികെ ലഭിച്ച സന്തോഷത്തില്‍ അഭിനവ് ബിഷ്ട്


ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യച്ചോര്‍ച്ചയ്ക്കെതിരെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സിജെപി നടത്തിയ പ്രതിഷേധത്തിനിടയിലെ തമാശരൂപേണയുള്ള വീഡിയോകളിലൂടെ ശ്രദ്ധേയനായ കണ്ടന്റ് ക്രിയേറ്റര്‍ അഭിനവ് ബിഷ്ടിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തിരികെ ലഭിച്ചു. മെറ്റ സസ്പെന്‍ഡ് ചെയ്ത അക്കൗണ്ട് പുനഃസ്ഥാപിച്ച വിവരം അഭിനവ് തന്നെ ഒരു വീഡിയോയിലൂടെ ആരാധകരെ അറിയിച്ചു.

ജന്തര്‍ മന്തറിലെ സമരവുമായി ബന്ധപ്പെട്ട ഷോര്‍ട്ട് വീഡിയോകളിലൂടെ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്ന ക്രിയേറ്റര്‍മാരില്‍ ഒരാളാണ് അഭിനവ് ബിഷ്ട്. സമരസ്ഥലത്തു നിന്നുള്ള അഭിനവിന്റെ വീഡിയോകള്‍ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇതില്‍ ഒരു വീഡിയോ 16 കോടിയിലധികം (160 million) വ്യൂസ് നേടിയിരുന്നു. എന്നാല്‍ ഈ നേട്ടത്തിന് തൊട്ടുപിന്നാലെ കാരണം വ്യക്തമാക്കാതെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത് വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. അക്കൗണ്ട് നഷ്ടപ്പെട്ടതോടെ അഭിനവ് പുതിയൊരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുകയും, പഴയ അക്കൗണ്ട് വീണ്ടെടുക്കാന്‍ സഹായിക്കണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതോടെ ആയിരക്കണക്കിന് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ മെറ്റയോട് അക്കൗണ്ട് തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയും അഭിനവിന്റെ പുതിയ പേജ് പിന്തുടരുകയും ചെയ്തു.

തുടര്‍ന്ന് അധികം വൈകാതെ തന്നെ ഒറിജിനല്‍ അക്കൗണ്ട് തിരികെ ലഭിക്കുകയായിരുന്നു. അക്കൗണ്ട് തിരികെ ലഭിച്ച സന്തോഷത്തില്‍ അഭിനവ് പങ്കുവെച്ച പുതിയ വീഡിയോ ഇതിനോടകം 1.4 കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. 'എന്റെ അക്കൗണ്ട് ഒടുവില്‍ തിരികെ ലഭിച്ചു. ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ ഉറങ്ങിയിട്ടില്ലെന്ന് എന്റെ മുഖം കണ്ടാല്‍ തന്നെ നിങ്ങള്‍ക്കറിയാം. ഇന്ന് പോയി ഞാന്‍ ഉറങ്ങും. എനിക്കായി പ്രാര്‍ത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഒത്തിരി നന്ദി. നിങ്ങളുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് എന്റെ അക്കൗണ്ട് തിരികെ ലഭിച്ചത്...' - അഭിനവ് വീഡിയോയില്‍ പറഞ്ഞു.

അഭിനവിന് പിന്തുണയുമായും ആശംസകളുമായും നിരവധി ആരാധകരാണ് കമന്റ് ബോക്‌സില്‍ എത്തുന്നത്. 'ഇത് ഞങ്ങളുടെ വ്യക്തിപരമായ വിജയമായി തോന്നുന്നു', 'ഒടുവില്‍ ബ്രോയുടെ കംബാക്ക് സംഭവിച്ചു' എന്നിങ്ങനെ പോകുന്ന കമന്റുകള്‍. നീറ്റ് പരീക്ഷയിലെ സുതാര്യത ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ സിജെപി സമരത്തെ വ്യത്യസ്തമായ ശൈലിയില്‍ ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ അവതരിപ്പിച്ചാണ് അഭിനവ് ജനശ്രദ്ധ നേടിയത്. നിലവില്‍ 7.47 ലക്ഷത്തോളം ഫോളോവേഴ്സാണ് അഭിനവിനുള്ളത്. രാജ്യത്തെ വമ്പന്‍ യുവജന പ്രക്ഷോഭമായി മാറിയ സിജെപി സമരത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെച്ചിരുന്നു. 

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in