Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ അനുനയ നീക്കം ഫലം കണ്ടില്ല; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാകുന്നു

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ അനുനയ നീക്കം ഫലം കണ്ടില്ല; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാകുന്നു

ന്യൂഡല്‍ഹി: നീറ്റ് വിഷയത്തിലും സി.ജെ.പി പ്രതിഷേധത്തിന് നേരെ ഡല്‍ഹി പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്തുന്ന ഉപരോധ സമരം കൂടുതല്‍ ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എം.പിമാര്‍ക്ക് പുറമെ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും സമരസ്ഥലത്തേക്ക് എത്തിയതോടെ അതീവ സുരക്ഷാ മേഖല പ്രക്ഷോഭ ഭൂമിയായി മാറി. മേഖലയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് കേന്ദ്ര പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സമരം ശക്തമായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നേരിട്ടെത്തി അനുനയ നീക്കം നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. രാഹുല്‍ ഗാന്ധിയുമായി അരമണിക്കൂറോളം മന്ത്രി സംസാരിച്ചെങ്കിലും കോണ്‍ഗ്രസ് നിലപാടില്‍ ഉറച്ചുനിന്നതോടെ അദ്ദേഹം മടങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ അക്രമത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടാകുന്നതുവരെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സമരം തുടരുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

സി.ജെ.പി പ്രതിഷേധത്തിന് നേരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആരംഭിച്ച സമരത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാര്‍ത്ഥി സമരത്തെ ചോരയില്‍ മുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഉടന്‍ രാജിവെക്കണമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആവശ്യം.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in