Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് മുഖ്യമന്ത്രിമാരെ നാളെ അറിയാം

ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് മുഖ്യമന്ത്രിമാരെ നാളെ അറിയാം
ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നാളെ അറിയാം. ഡൽഹിയിലായിരിക്കും മുഖ്യമന്ത്രിമാരെ സംബന്ധിച്ച് തീരുമാനമുണ്ടാവുക. മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായി. മധ്യപ്രദേശിൽ വൈകുന്നേരത്തോടെ എഐസിസി നിരീക്ഷകനായ എ.കെ ആന്‍റണി എത്തി. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു പാർലമെന്‍ററി പാർട്ടി യോഗം ചേർന്നത്. കമൽനാഥിനെയും ജ്യോതിരാദിത്യ സിന്ധ്യയേയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എ.കെ ആന്‍റണി നാളെ കാര്യങ്ങൾ രാഹുൽഗാന്ധിയെ ധരിപ്പിക്കും. രാജസ്ഥാനിൽ കെ.സി വേണുഗോപാലിന്‍റെയും അവിനാശ് പാണ്ഡേയുടേയും നേതൃത്വത്തിലായിരുന്നു നിയമസഭ കക്ഷി യോഗം. അശോക് ഗലോട്ടോ സച്ചിൻ പൈലറ്റോ രാജസ്ഥാൻ മുഖ്യമന്ത്രിയാകും. നാളെ തന്നെ ഇതുസംബന്ധിച്ച തീരുമാനം ഡൽഹിയിലുണ്ടാകും. ഛത്തീസ്ഗഡിൽ എംഎൽഎമാർക്കെല്ലാം ഒരേ അഭിപ്രായമാണെന്നും മുഖ്യമന്ത്രിയെ രാഹുൽ തീരുമാനിക്കുമെന്നും സംസ്ഥാനത്ത് എഐസിസി നിരീക്ഷകനായി എത്തിയ മല്ലികാർജുൺ ഖാർഗെ പറഞ്ഞു. അതിനാൽ തന്നെ 3 മുഖ്യമന്ത്രിമാരെ സംബന്ധിച്ച് ഇനി എല്ലാ കണ്ണുകളും രാഹുൽഗാന്ധിയിലേക്കായിരിക്കും നീളുക. അതേസമയം തെരഞ്ഞെടുപ്പ് വിജയം ബിജെപിയുടെ ജനവിരുദ്ധ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് സോണിയഗാന്ധി പ്രതികരിച്ചു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in