Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കയർ തൊഴിലാളികൾക്ക് ഓണസമ്മാനവുമായി സർക്കാർ; 2000 രൂപ വീതം എക്സ്ഗ്രേഷ്യ; മേഖലയ്ക്കായി 53.48 കോടി അനുവദിച്ചു

കയർ തൊഴിലാളികൾക്ക് ഓണസമ്മാനവുമായി സർക്കാർ; 2000 രൂപ വീതം എക്സ്ഗ്രേഷ്യ; മേഖലയ്ക്കായി 53.48 കോടി അനുവദിച്ചു

തിരുവനന്തപുരം: കയർ മേഖലയിലെ വിവിധ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കായി 2026–27 സാമ്പത്തിക വർഷത്തിൽ 53,48,38,778 രൂപ അനുവദിച്ചതായി കയർ വികസന വകുപ്പിന്റെ ചുമതലയുള്ള മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.കയർപിരി മേഖലയിൽ ജോലി ചെയ്യുന്ന അർഹരായ തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി 2,000 രൂപ വീതം എക്സ്ഗ്രേഷ്യ നൽകുന്നതിനും തുക അനുവദിച്ചിട്ടുണ്ട്.

പൂർണമായ തോതിൽ പ്രവർത്തനം നടത്താൻ കഴിയാത്തതും 100ൽ താഴെ ദിവസങ്ങൾ മാത്രം പ്രവർത്തിച്ച് 500 ക്വിന്റലിൽ താഴെ പ്രതിവർഷ ഉൽപ്പാദനം നടത്തുകയും ചെയ്യുന്ന കയർപിരി സംഘങ്ങളിലെ 5,000 തൊഴിലാളികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സംസ്ഥാനത്തെ 500-ലധികം കയർ സംഘങ്ങളുടെ പ്രവർത്തനത്തിനും മേഖലയുടെ പുനരുജ്ജീവനത്തിനും തുക സഹായകരമാകും.

കയര്‍ സംഘങ്ങളുടെ ഉല്‍പ്പാദനം, വിപണനം, ഉല്‍പ്പന്നങ്ങളുടെ വിലസ്ഥിരീകരണം, തൊഴിലാളികളുടെ വരുമാന പിന്തുണ, പ്രവര്‍ത്തന മൂലധനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ തുക വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കയര്‍പിരി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 500-ലധികം സംഘങ്ങളുടെ പ്രവര്‍ത്തനത്തിനും മേഖലയിലെ പുനരുജ്ജീവനത്തിനും ഈ സാമ്പത്തിക സഹായം കരുത്തേകും.

വിവിധ പദ്ധതികളിലൂടെ ധനസഹായം ഇങ്ങനെ;

പര്‍ച്ചേസ് പ്രൈസ് സ്റ്റബിലൈസേഷന്‍ സ്‌കീം: കയര്‍ ഉല്‍പ്പന്നങ്ങളുടെ വാങ്ങല്‍ വില സ്ഥിരത ഉറപ്പാക്കാന്‍ KSCC, Coirfed എന്നിവയ്ക്കായി 34,79,41,878 രൂപ

ഇന്‍കം സപ്പോര്‍ട്ട് സ്‌കീം: കയര്‍ തൊഴിലാളികളുടെ വേതനം ഉറപ്പാക്കാന്‍ 6,00,00,000 രൂപ

പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഇന്‍സെന്റീവ്: കയര്‍ സംഘങ്ങള്‍ക്ക് 5,33,59,613 രൂപ

പ്രവര്‍ത്തന മൂലധനം: സംഘങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി 4,56,50,000 രൂപ

തൊഴിലാളി ക്ഷേമം: ക്ഷേമ പദ്ധതികള്‍ക്കായി 1,30,00,000 രൂപ

എക്‌സ്‌ഗ്രേഷ്യ: തൊഴിലാളികള്‍ക്ക് ഓണസമ്മാനമായി നല്‍കാന്‍ 1,00,00,000 രൂപ

 മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് അസിസ്റ്റന്‍സ്: FOMIL, കയര്‍ സംഘങ്ങള്‍ എന്നിവയുടെ വിപണി വികസനത്തിന് 48,87,287 രൂപ



Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in