Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനായി ‘യൂണിവേഴ്സ് ബോസ്’ എത്തുന്നു; ക്രിസ് ഗെയ്ൽ കേരളത്തിലേക്ക്

കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനായി ‘യൂണിവേഴ്സ് ബോസ്’ എത്തുന്നു; ക്രിസ് ഗെയ്ൽ കേരളത്തിലേക്ക്
ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ നിലവിലെ ചാംപ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആവേശം പകരാൻ ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ കേരളത്തിലേക്ക്. ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹ ഉടമ കൂടിയായ ‘യൂണിവേഴ്സ് ബോസ്’ തന്നെയാണ് ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ കേരളത്തിലേക്കുള്ള വരവ് പ്രഖ്യാപിച്ചത്.

ടീമിനെ പിന്തുണയ്ക്കുന്നതിനും കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരുന്നതിനുമായി സ്റ്റേഡിയത്തിലെത്താൻ ഗെയ്ൽ ക്രിക്കറ്റ് ആരാധകരോട് ആഹ്വാനം ചെയ്തു. ഈ മാസം കേരളത്തിലെത്തുന്ന ഗെയ്ൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം നേരിട്ട് കാണാൻ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തും.

മൂന്നാം സീസണിലേക്കുള്ള കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും ക്രിസ് ഗെയ്ൽ തന്നെയാണ് പ്രഖ്യാപിച്ചത്. സലി സാംസണാണ് ഇത്തവണ കൊച്ചിയെ നയിക്കുക. ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ സഹോദരനായ സലി സാംസൺ രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്.

ആദ്യ സീസണിൽ ടീമിനെ നയിച്ച ബേസിൽ തമ്പിയാണ് ഇത്തവണ വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ സലി സാംസൺ പുറത്തെടുത്തത് മികച്ച നേതൃപാടവമായിരുന്നെന്ന് ക്രിസ് ഗെയ്ൽ പറഞ്ഞു. ബേസിൽ തമ്പിയുടെ അനുഭവസമ്പത്തും സാന്നിധ്യവും ടീമിന് വലിയ കരുത്താകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സലിയും ബേസിലും അടങ്ങുന്ന നേതൃത്വ കൂട്ടുകെട്ടിൽ ടീമിന് പൂർണ വിശ്വാസമുണ്ടെന്നും നിലവിലെ ചാംപ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് കിരീടം നിലനിർത്താൻ കഴിയുമെന്നും ഗെയ്ൽ പ്രതീക്ഷ പ്രകടിപ്പിച്ചു.

നേതൃത്വ മികവാണ് വിജയത്തിന്റെ അടിത്തറയെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ഉടമ സുഭാഷ് മാനുവൽ പറഞ്ഞു. സലി സാംസണിന്റെയും ബേസിൽ തമ്പിയുടെയും നേതൃത്വത്തിൽ ബ്ലൂ ടൈഗേഴ്സ് പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സീസണേക്കാൾ ശക്തമായ ടീമിനെയാണ് ഇത്തവണ കളത്തിലിറക്കുന്നതെന്നും സുഭാഷ് മാനുവൽ വ്യക്തമാക്കി.

ക്രിസ് ഗെയ്ൽ നേരിട്ട് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തുന്നതോടെ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരങ്ങൾക്ക് ആരാധക ആവേശവും വർധിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

Related articles

See all
Popular News

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മുഖ്യപരിശീലകൻ മഹേല ജയവർധനെ പടിയിറങ്ങുന്നു

Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Save your stories

Sign in