Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബ്രസീലിന് വന്‍ തിരിച്ചടി; നെയ്മറിന് വീണ്ടും പരിക്ക്,ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും

ബ്രസീലിന് വന്‍ തിരിച്ചടി; നെയ്മറിന് വീണ്ടും പരിക്ക്,ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും

ബ്രസീലിയ: ലോകകപ്പ് പോരാട്ടങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബ്രസീലിന് തിരിച്ചടിയായി നെയ്മറുടെ പരിക്ക് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. കാലിലെ പേശിക്കേറ്റ പരിക്ക് കാരണം ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ താരം കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് ബ്രസീല്‍ ദേശീയ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ വ്യക്തമാക്കി. എംആര്‍ഐ സ്‌കാനിംഗില്‍ 'ഗ്രേഡ് ടു' മസില്‍ ഇഞ്ചുറിയാണ് കണ്ടെത്തിയിട്ടുള്ളത്. ഈ പരിക്ക് ഭേദമാകാന്‍ രണ്ട് മുതല്‍ മൂന്ന് ആഴ്ച വരെ ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇതോടെ പാനമ, ഈജിപ്ത് സൗഹൃദ മത്സരങ്ങള്‍ താരത്തിന് പൂര്‍ണ്ണമായും നഷ്ടമാകും.

വൈദ്യപരിശോധനക്ക് വേണ്ടി നെയ്മര്‍ ടീമിന്റെ ആദ്യ പരിശീലന സെഷനില്‍ പങ്കെടുത്തിട്ടില്ല. പനാമക്കെതിരെയുള്ള സൗഹൃദ മത്സരത്തിന് മുന്നോടിയായി ബ്രസീലിന് മൂന്ന് പരിശീലന സെഷനുകളാണുള്ളത്.ഒരു വര്‍ഷമായി ബ്രസീലിയന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയ നെയ്മറെ കഴിഞ്ഞ ആഴ്ചയാണ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ടീമില്‍ ഉള്‍പ്പെടുത്തിയത്. നെയ്മറുടെ തിരിച്ചുവരവ് ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ലോകകപ്പ് പങ്കാളിത്തം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in