Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കമൽനാഥ്- കേരളത്തിന്‍റെ വികസന പ്രവർത്തനങ്ങളില്‍ ഒപ്പം നിന്ന കേന്ദ്രമന്ത്രി

കമൽനാഥ്- കേരളത്തിന്‍റെ വികസന പ്രവർത്തനങ്ങളില്‍ ഒപ്പം നിന്ന കേന്ദ്രമന്ത്രി
Kamalnath-AK-Antony-Oommenchandy കേരളത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് ഏറെ സഹായം ചെയ്ത കേന്ദ്രമന്ത്രി കൂടിയായിരുന്നു കമൽനാഥ്. നെഹ്‌റു കുടുംബത്തിലെ 4 തലമുറകളോടൊപ്പം കോൺഗ്രസിന്‍റെ സജീവ പ്രവർത്തന മണ്ഡലത്തിൽ ഉണ്ടായിരുന്ന അദ്ദേഹം ഒട്ടേറെ രാഷ്ട്രീയ സവിശേഷതകളുടെ ഉടമകൂടിയാണ്. കോൺഗ്രസ് നേതാക്കളായ എ.കെ.ആന്‍റണിയുടെയും വയലാർ രവിയുടെയും സമകാലീനനാണ് കമൽനാഥ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായും അടുത്ത ബന്ധം പുലർത്തുന്ന കമൽനാഥ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായപ്പോഴും റോഡ് ആൻറ് ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രിയുടെ ചുമതല വഹിക്കുമ്പോഴും ഈ വകുപ്പുകളിൽ നിന്നുള്ള കേരളത്തിൻറെ വികസന പ്രവർത്തനങ്ങൾക്ക് ഏറെ സഹായം ചെയ്ത കേന്ദ്രമന്ത്രി കൂടിയായിരുന്ന കമൽനാഥ്. ഇന്ദിരാഗാന്ധിയായിരുന്നു കമൽനാഥിനെ കൈപിടിച്ചുയർത്തി ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവന്നത്. പിന്നീട് രാജീവ് ഗാന്ധിയുടെയും വിശ്വസ്ത സുഹൃത്തും സഹപ്രവർത്തകനുമായ കമൽനാഥ് സോണിയാഗാന്ധിയ്‌ക്കൊപ്പം എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കോൺഗ്രസിൻറെ എല്ലാ മേഖലകളിലും നിറഞ്ഞ നിൽക്കാൻ കമൽനാഥിന് സാധിച്ചത് ആരെയും ആകർഷിക്കുന്ന വ്യക്തിത്വവും എല്ലാവരോടുമായുള്ള സഹകരണ മനോഭാവവുമായിരുന്നു. സംഘടനാ പ്രവർത്തനത്തിലും അധികാര രാഷ്ട്രീയത്തിലും മികവ് തെളിയിച്ച കമൽനാഥ് നിരവധി തവണ കേന്ദ്രമന്ത്രിയുമായി. തന്നിൽ അർപ്പിച്ച ഉത്തരവാദിത്തം ഭംഗിയോടും ചിട്ടയോടും ചെയ്തു കൊണ്ട് പ്രധാനമന്ത്രിമാരുടെ ആദരവ് നേടിയെടുക്കാൻ കമൽനാഥിന് കഴിഞ്ഞു. രാഷ്ട്രീയ എതിരാളികളോട് പോലും സ്‌നേഹത്തിൻറെയും അനുരഞ്ജനത്തിൻറെയും പാതയായിരുന്നു കമൽനാഥ് തൻറെ രാഷ്ട്രീയ വഴിയിൽ തെരഞ്ഞെടുത്തത്. കോൺഗ്രസിനെ മധ്യപ്രദേശിൽ രാഹുൽഗാന്ധിയ്‌ക്കൊപ്പം കൈപിടിച്ചുയർത്തിക്കൊണ്ട് വന്ന് കോൺഗ്രസിന് അഭിമാന വിജയം സമ്മാനിച്ചതും കമൽനാഥിൻറെ സംഘടനാ പാടവത്തിൻറെ സവിശേഷതയായിരുന്നു. ഭരണ പരിചയവും രാഷ്ട്രീയ പരിചയവും ആണ് കമൽനാഥിലേയ്ക്ക് മധ്യപ്രദേശിൻറെ മുഖ്യപദവി വന്ന് ചേർന്നതിന് അടിസ്ഥാന കാരണവും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in