Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അയോധ്യ സംഭാവനക്കൊള്ള; ക്ഷേത്ര ട്രസ്റ്റില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിക്ക് നീക്കം; ചമ്പത് റായിയെ ഡല്‍ഹിയിലേക്ക് മാറ്റിയേക്കും

അയോധ്യ സംഭാവനക്കൊള്ള; ക്ഷേത്ര ട്രസ്റ്റില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിക്ക് നീക്കം; ചമ്പത് റായിയെ ഡല്‍ഹിയിലേക്ക് മാറ്റിയേക്കും

ന്യൂഡല്‍ഹി: അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ട്രസ്റ്റിന്റെ പുതിയ ജനറല്‍ സെക്രട്ടറിയെ വരും ദിവസങ്ങളില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 11-ഓടെ പുതിയ ഭാരവാഹിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ഇത് സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിച്ചു.

പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ ദേവഗിരി, ട്രസ്റ്റി കൃഷ്ണ മോഹന്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. ഇതിന് പുറമെ ട്രസ്റ്റിന്റെ സി.ഇ.ഒ പദവിയിലേക്ക് വിരമിച്ച മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ കൊണ്ടുവരാനും ആലോചനയുണ്ട്.

അതേസമയം, വിവാദങ്ങളെ തുടര്‍ന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച ചമ്പത് റായിയെ ഡല്‍ഹിയിലേക്ക് മാറ്റാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) കേന്ദ്ര ഓഫീസില്‍ അദ്ദേഹത്തിന് പുതിയ ചുമതല നല്‍കാനാണ് രാഷ്ട്രീയ നീക്കം. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ ദേശീയതലത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായതിന് പിന്നാലെയാണ് ട്രസ്റ്റിന്റെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ സമ്പൂര്‍ണ്ണ അഴിച്ചുപണി.

Related articles

See all
Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

'തേനിസൈ തെൻട്രൽ' ദേവ; തമിഴ് സിനിമാ സംഗീതത്തിൽ വിപ്ലവം തീർത്ത നാടൻ പാട്ടുകളുടെ തമ്പുരാൻ

Popular News

ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല; ഭരണമാറ്റം ജനാധിപത്യ മാർഗങ്ങളിലൂടെയെന്ന് നടൻ പ്രകാശ് രാജ്

Save your stories

Sign in