Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അയോധ്യ സംഭാവനക്കൊള്ള: നോട്ടുകെട്ടുകള്‍ ഒളിപ്പിച്ചു, സംശയാസ്പദമായ 70 ദൃശ്യങ്ങള്‍; എസ്‌ഐടി റിപ്പോര്‍ട്ട് പുറത്ത്

അയോധ്യ സംഭാവനക്കൊള്ള: നോട്ടുകെട്ടുകള്‍ ഒളിപ്പിച്ചു, സംശയാസ്പദമായ 70 ദൃശ്യങ്ങള്‍; എസ്‌ഐടി റിപ്പോര്‍ട്ട് പുറത്ത്

അയോധ്യ: അയോധ്യ സംഭാവനക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കാണിക്ക എണ്ണുന്ന മുറിയിലെ സുരക്ഷാ വീഴ്ചകളും ജീവനക്കാരുടെ മോഷണരീതികളും വ്യക്തമാക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. പണം എണ്ണുന്ന സ്ഥലത്തിന് സമീപമുള്ള പ്രവേശന കവാടങ്ങളില്‍ കൃത്യമായ പരിശോധന നടന്നിരുന്നില്ലെന്നും, ജീവനക്കാര്‍ നോട്ടുകെട്ടുകള്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കാണിക്കയായി ലഭിക്കുന്ന പണം ഒന്നിച്ച് കൂട്ടിയിട്ട് എണ്ണിയിരുന്ന രീതി തട്ടിപ്പുകാര്‍ക്ക് എളുപ്പവഴിയൊരുക്കിയെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി ഏപ്രില്‍ 27 മുതല്‍ ജൂണ്‍ 5 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ 70 ഓളം ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ജീവനക്കാര്‍ നോട്ടുകെട്ടുകള്‍ വസ്ത്രങ്ങള്‍ക്കുള്ളിലും മറ്റും ഒളിപ്പിക്കുന്ന ദൃശ്യങ്ങളും ഇതിലുള്‍പ്പെടുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം ജീവനക്കാരില്‍ നിന്ന് 78.94 ലക്ഷം രൂപ എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്. ബാങ്കില്‍ നിക്ഷേപിച്ച തുകയും ജീവനക്കാരില്‍ നിന്ന് കണ്ടെടുത്ത പണവും തമ്മിലുള്ള വലിയ പൊരുത്തക്കേട് മോഷണം സ്ഥിരീകരിക്കുന്ന തെളിവാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനുപുറമെ, ജൂണ്‍ നാലിന് സംഭാവന എണ്ണുന്ന മുറിയോട് ചേര്‍ന്നുള്ള ശൗചാലയത്തില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടേകാല്‍ ലക്ഷം രൂപയും അന്വേഷണസംഘം കണ്ടെടുത്തു.

അതേസമയം, ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള വെള്ളിക്കട്ടികള്‍ അടക്കം കാണാതായെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ഇത്തരം വസ്തുക്കള്‍ നഷ്ടപ്പെട്ടതായി പറയുന്ന ആരോപണങ്ങള്‍ക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും എസ്‌ഐടി പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in