Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന് ; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസത്തെ സംസ്‌കാര ചടങ്ങുകൾ

ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന് ; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസത്തെ സംസ്‌കാര ചടങ്ങുകൾ

ടെഹ്റാന്‍: യുഎസ്-ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന് നടക്കും. ടെഹ്റാന്‍, ഖൂം, മഷദ് എന്നീ മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമായിരിക്കും ഖബറടക്കം നടക്കുക.

കഴിഞ്ഞ ഫെബ്രുവരി 28-നായിരുന്നു വ്യോമാക്രമണത്തില്‍ ഖമേനി കൊല്ലപ്പെടുന്നത്. അതിനുശേഷം അദ്ദേഹത്തിന്റെ മൃതദേഹത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ഇറാന്‍ പുറത്തുവിട്ടിരുന്നില്ല. മരണപ്പെട്ട് നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കാന്‍ പോകുന്നത്.

ജൂലൈ 6, 7, 8 തീയതികളിലായിരിക്കും വിവിധ നഗരങ്ങളിലെ ചടങ്ങുകള്‍. തുടര്‍ന്ന് ജൂലൈ 9-ന് മഷദിലെ പ്രശസ്തമായ ഇമാം റെസ ദേവാലയത്തില്‍ അന്തിമ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്ക് ജനങ്ങള്‍ക്കായിരിക്കുമെന്നും സമാനതകളില്ലാത്ത പൊതുജന പങ്കാളിത്തം ചടങ്ങുകളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

അതേസമയം, ആയത്തുള്ള അലി ഖമേനിയുടെ മകനും പിന്‍ഗാമിയുമായ മുജ്തബ ഖമേനി ചടങ്ങുകളില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഖമേനിയുടെ വിയോഗത്തിന് പിന്നാലെ ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തിരഞ്ഞെടുത്തിരുന്നെങ്കിലും, അധികാരം ഏറ്റെടുത്ത ശേഷം അദ്ദേഹം ഇതുവരെ പൊതുവേദികളിലോ ജനങ്ങള്‍ക്ക് മുന്നിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല.

Related articles

See all
Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Save your stories

Sign in