Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 99 കടന്നു, ദുരിതത്തിലായി ഒന്നര ലക്ഷത്തോളം പേർ

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 99 കടന്നു, ദുരിതത്തിലായി ഒന്നര ലക്ഷത്തോളം പേർ

ഗുവാഹത്തി: പ്രളയക്കെടുതിയിൽ വലയുന്ന അസമിൽ മരണസംഖ്യ 99 ആയി.12 ജില്ലകളിലെ 460 ഗ്രാമങ്ങളിലായി 1,47,376 ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സോനിത്പൂർ, നഗാവ്, ഗോലാഘട്ട്, ശിവസാഗർ, ജോർഹട്ട് തുടങ്ങിയ ജില്ലകളിലാണ് സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നത്. ഗോലാഘട്ടിൽ മാത്രം 61,000-ത്തിലധികം ആളുകൾ പ്രളയക്കെടുതിയിലായി. 10,500 ഹെക്ടറിലധികം കൃഷിഭൂമിയും വെള്ളത്തിനടിയിലാണ്.

പ്രളയബാധിത മേഖലകളിൽ ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ വിഭാഗത്തിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ സഹായങ്ങളും ഊർജ്ജിതമായി പുരോഗമിക്കുകയാണ്. ദുരിതം ഏറ്റവും രൂക്ഷമായ ദരംഗ് ജില്ല മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരിട്ടെത്തി സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേർ സഹായ ഹസ്തവുമായി എത്തുന്നുണ്ട്. പ്രശസ്ത സ്റ്റാൻഡ്‌അപ്പ് കൊമേഡിയൻ സമയ് റെയ്ന 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അതേസമയം അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in