Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അപരാജിത കുതിപ്പുമായി ഇന്ത്യൻ ഹോക്കി ടീം; കൊറിയയെ നിലംപരിശാക്കി മൂന്നാം ജയം

അപരാജിത കുതിപ്പുമായി ഇന്ത്യൻ ഹോക്കി ടീം; കൊറിയയെ നിലംപരിശാക്കി മൂന്നാം ജയം

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ മിന്നുന്ന ജയങ്ങളോടെ ഇന്ത്യയുടെ അപരാജിത കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ ശക്തരായ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ എട്ട് ഗോളുകൾക്കാണ് ഇന്ത്യൻ സംഘം ത തകർത്തെറിഞ്ഞത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യ പൂർണ ആധിപത്യം പുലർത്തിയാണ് തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ തന്നെ നാല് ഗോളുകൾ അടിച്ചുകൂട്ടി ഇന്ത്യ വ്യക്തമായ മേധാവിത്വം നേടി. ഷിലാനന്ദ് ലക്രയിലൂടെയാണ് ഇന്ത്യ ഗോൾവേട്ട ആരംഭിച്ചത്. തുടർന്ന് പത്താം മിനിറ്റിൽ സുഖ്ജീത് സിങ്ങും, 11-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും ടീമിനായി വലകുലുക്കി. പിന്നാലെ അഭിഷേക് കൂടെ ലക്ഷ്യം കണ്ടതോടെ ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ 4-0 ന് മുന്നിലെത്തി.

രണ്ടാം ക്വാർട്ടറിന്റെ 26-ാം മിനിറ്റിൽ ദിൽപ്രീത് സിങ് നേടിയ ഗോളോടെ ഇന്ത്യ ലീഡ് ഉയർത്തി. തുടർന്ന് കളിയുടെ അടുത്ത ഘട്ടങ്ങളിൽ ദിൽപ്രീതും അഭിഷേകും മത്സരത്തിലെ തങ്ങളുടെ രണ്ടാം ഗോളുകളും കണ്ടെത്തി. ഇതിനിടെ കിം ജാഹോ, കിം യോങ് ബോക്ക് എന്നിവരിലൂടെ കൊറിയ രണ്ട് ഗോളുകൾ തിരിച്ചടിച്ചെങ്കിലും അത് തിരിച്ചുവരവിന് പര്യാപ്തമായിരുന്നില്ല.

മത്സരത്തിന്റെ അവസാന മിനിറ്റിൽ (60-ാം മിനിറ്റ്) രജിന്ദർ സിങ് കൂടെ ഇന്ത്യക്കായി വലകുലുക്കിയതോടെ 8-2 എന്ന വലിയ ഗോൾവ്യത്യാസത്തിൽ ഇന്ത്യ വിജയം ഉറപ്പിച്ചു. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങിയാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം ടൂർണമെന്റിൽ മുന്നേറുന്നത്.

Related articles

See all
Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Save your stories

Sign in