Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം

കൊച്ചി: അളവില്‍ കവിഞ്ഞ് മദ്യം വീട്ടില്‍ സൂക്ഷിച്ചെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കൃത്യമായ ഇടവേളകളില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം.


ബാങ്ക് വായ്പ കുടിശ്ശികയെ തുടര്‍ന്ന് 'സര്‍ഫാസി' നിയമപ്രകാരം ബാങ്ക് പിടിച്ചെടുത്ത് ലേലം ചെയ്ത വീടാണിതെന്നും, നിലവില്‍ അതിന്മേല്‍ തനിക്ക് ഉടമസ്ഥാവകാശമില്ലാത്തതിനാല്‍ മദ്യം കണ്ടെത്തിയതില്‍ പങ്കില്ലെന്നുമായിരുന്നു ആന്റോയുടെ പ്രധാന വാദം. എന്നാല്‍, രേഖകള്‍ പ്രകാരം കെട്ടിടത്തിന്റെ കൈവശാവകാശം ഇപ്പോഴും ആന്റോയുടെ പേരില്‍ തന്നെയാണെന്നും വൈദ്യുതി-വാട്ടര്‍ ബില്ലുകള്‍ ഇയാളുടെ പേരിലാണ് വരുന്നതെന്നും പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇയാള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തിലും കൈവശാവകാശത്തിലും വ്യക്തതക്കുറവും തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.  അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് ജാമ്യ ഉത്തരവ്.

Related articles

See all
Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

ഐസക്കിന്റെ അവകാശവാദം പൊളിയുന്നുവോ ? 30,000 കോടി എവിടെപ്പോയി, പിണറായിയും ബാലഗോപാലും മറുപടി...

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Save your stories

Sign in