Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അഹമ്മദാബാദ് സ്ഫോടനക്കേസ്: മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 38 പേരുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു

അഹമ്മദാബാദ് സ്ഫോടനക്കേസ്: മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 38 പേരുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു

അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. കൊലപാതകം, ഗൂഢാലോചന, രാജ്യദ്രോഹം, ഭീകരവാദ പ്രവര്‍ത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട പ്രതികള്‍ക്ക് വിചാരണക്കോടതി നല്‍കിയ പരമാവധി ശിക്ഷയാണ് ഹൈക്കോടതി ഇപ്പോള്‍ ശരിവെച്ചിരിക്കുന്നത്. ഇതോടൊപ്പം ഒരു മലയാളി ഉള്‍പ്പെടെ 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷയും കോടതി നിലനിര്‍ത്തി. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ സഹോദരങ്ങള്‍ ഷിബിലി (47), ഷാദുലി (45) എന്നിവരും മലപ്പുറം സ്വദേശി ഷറഫുദ്ദീനും (43) ആണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളികള്‍. ആലുവ കുഞ്ഞനിക്കര സ്വദേശിയായ മുഹമ്മദ് അന്‍സാറിനാണ് (45) ജീവപര്യന്തം ശിക്ഷ ലഭിച്ചത്. നിരോധിത സംഘടനയായ സിമിയുടെയും ഇന്ത്യന്‍ മുജാഹിദ്ദീന്റെയും നേതൃത്വത്തില്‍ 2002-ലെ ഗുജറാത്ത് കലാപത്തിന് പ്രതികാരമായാണ് ഈ ഭീകരാക്രമണം ആസൂത്രണം ചെയ്തത്. 2007-ല്‍ കേരളത്തിലെ വാഗമണ്‍ മലനിരകളില്‍ നടന്ന രഹസ്യ ക്യാമ്പിലെ ഗൂഢാലോചനയാണ് ഈ സ്‌ഫോടന പരമ്പരയ്ക്ക് പിന്നിലെ പ്രധാന കണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

2008 ജൂലൈ 25-നാണ് രാജ്യം നടുങ്ങിയ ആ ദുരന്തം അരങ്ങേറിയത്. അഹമ്മദാബാദ് നഗരത്തിലെ പ്രമുഖ ആശുപത്രികളും ജനനിബിഡമായ തെരുവുകളും ഉള്‍പ്പെടെ 22 കേന്ദ്രങ്ങളില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ 56 പേര്‍ കൊല്ലപ്പെടുകയും 246-ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി 2022 ഫെബ്രുവരി 18-നാണ് പ്രത്യേക വിചാരണക്കോടതി ചരിത്രപരമായ ഈ വിധി പുറപ്പെടുവിച്ചത്, അതിനാണ് ഇപ്പോള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ അന്തിമ അംഗീകാരം ലഭിച്ചിരിക്കുന്നത്.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in