Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ബി.ജെ.പിയുടെ സ്ലീപ്പര്‍ സെല്ലുണ്ടോ എന്ന് പരിശോധിക്കണം': ഓപ്പറേഷന്‍ തൂഫാന്‍ നടപ്പാക്കണമെന്ന് അബിന്‍ വര്‍ക്കി

'യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ബി.ജെ.പിയുടെ സ്ലീപ്പര്‍ സെല്ലുണ്ടോ എന്ന് പരിശോധിക്കണം': ഓപ്പറേഷന്‍ തൂഫാന്‍ നടപ്പാക്കണമെന്ന് അബിന്‍ വര്‍ക്കി

പത്തനംതിട്ട: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനു നേരെ ഉണ്ടായത് എസ്.എഫ്.ഐ ബോധപൂര്‍വ്വം ഉണ്ടാക്കിയ സംഘര്‍ഷമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും ആറന്‍മുള എം.എല്‍.എയുമായ അബിന്‍ വര്‍ക്കി കോടിയാട്ട് ആരോപിച്ചു. പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ നിന്ന് മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ പന്തം കത്തിച്ച ഉടനെ ഹോസ്റ്റലില്‍ നിന്ന് ബീയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞു. മാര്‍ച്ച് ആരംഭിച്ച ശേഷവും കല്ലേറുണ്ടായി. യൂണിവേഴ്സിറ്റി കോളേജിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ എസ്.എഫ്.ഐക്ക് എന്തിനാണ് ഇത്ര അസ്വസ്ഥതയെന്നും അദ്ദേഹം ചോദിച്ചു.   

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിനുള്ളില്‍ ബി.ജെ.പിയുടെ സ്ലീപ്പര്‍ സെല്ലുണ്ടോ എന്ന് അന്വേഷിക്കണം. എസ്.എഫ്.ഐക്കാര്‍ എന്ന വ്യാജേന സംഘടനയില്‍ മെമ്പര്‍ഷിപ്പെയുത്ത് ബി.ജെ.പിക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സി.പി.എം പരിശോധിക്കണമെന്ന് അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു. ക്യാമ്പസുകളില്‍ 'ഓപ്പറേഷന്‍ തൂഫാന്‍' നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എങ്ങനെ യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ എത്തി എന്നത് പ്രസക്തമായ ചോദ്യമാണ്. അവിടെ നടക്കുന്നത് അരാജകത്വമാണെന്നും, ഹോസ്റ്റലില്‍ ഇത്രയധികം മദ്യക്കുപ്പികള്‍ എങ്ങനെ വന്നു എന്നത് പരിശോധിക്കണമെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.

ഇ.ഡി കേസില്‍ പെട്ടുനില്‍ക്കുന്ന പിണറായി വിജയനും കുടുംബത്തിനും അമിത് ഷായെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണോ എസ്.എഫ്.ഐയുടെ ഈ പേക്കൂത്തെന്ന് അദ്ദേഹം ചോദിച്ചു. അമിത് ഷാ കേരളത്തില്‍ വന്നപ്പോള്‍ കരിങ്കൊടി കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, ഏതെങ്കിലും ഒരു ഡി.വൈ.എഫ്.ഐക്കാരന്റെ കൈ പ്രതിഷേധത്തിനായി ഉയര്‍ന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഇനി നരേന്ദ്ര മോദി വന്നാലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്നും അബിന്‍ വര്‍ക്കി വ്യക്തമാക്കി.

Related articles

See all
Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Save your stories

Sign in