Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബിൽകിസ് ബാനു കേസ് പ്രതികളെ പിന്തുണച്ച പ്രഹ്ലാദ് ജോഷിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിജീത് ദീപ്കെ

ബിൽകിസ് ബാനു കേസ് പ്രതികളെ പിന്തുണച്ച പ്രഹ്ലാദ് ജോഷിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിജീത് ദീപ്കെ

ന്യൂഡൽഹി: ബിൽകിസ് ബാനു കേസിലെ പ്രതികളെ പിന്തുണച്ച പ്രഹ്ലാദ് ജോഷിയെ പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ച നടപടിക്കെതിരെ കടുത്ത വിമർശനവുമായി 'കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജീത് ദീപ്കെ. ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരം വിജയിച്ചെങ്കിലും, പകരം പ്രഹ്ലാദ് ജോഷിയെ നിയമിച്ച നടപടി അംഗീകരിക്കാനാകില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

ബിൽകിസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ 2022-ൽ വെറുതെവിട്ട നടപടിയെ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന പ്രഹ്ലാദ് ജോഷി ശക്തമായി പിന്തുണച്ചിരുന്നു. പ്രതികളെ സ്വീകരിച്ച നടപടിയെയും ന്യായീകരിച്ച വ്യക്തിയെ വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് ഇരുത്തുന്നത് സ്കൂളിൽ പോകുന്ന പെൺകുട്ടികളിൽ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് അഭിജീത് ദീപ്കെ ചോദിച്ചു. പിന്നീട് സുപ്രീം കോടതി ഇടപെട്ടാണ് പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി അവരെ വീണ്ടും ജയിലിലടച്ചത്. പ്രഹ്ലാദ് ജോഷിയുടെ നിയമനത്തിനെതിരെ കോൺഗ്രസ് എം.പിമാരായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും ദീപ്കെ കുറ്റപ്പെടുത്തി. ജനപ്രതിനിധികളെ വാങ്ങാൻ കോടികൾ ചെലവാക്കുന്ന സർക്കാർ, ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകാൻ മടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ജന്തർ മന്ദറിലെ വിദ്യാർത്ഥി സമരത്തെ നേപ്പാളിലെയും ബംഗ്ലാദേശിലെയും പ്രക്ഷോഭങ്ങളുമായി താരതമ്യം ചെയ്യുന്നത് സംഘടനയെ അപകീർത്തിപ്പെടുത്താനാണെന്ന് ദീപ്കെ പറഞ്ഞു. ഇന്ത്യയിലെ സി.ജെ.പി പ്രതിഷേധം 2024-ലെ ബംഗ്ലാദേശ് വിദ്യാർത്ഥി പ്രക്ഷോഭത്തെ ഓർമ്മിപ്പിക്കുന്നുവെന്ന എഴുത്തുകാരി തസ്‌ലിമ നസ്രീന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ ജൂലൈ 25-നാണ് ധർമ്മേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചത്.


Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in