Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഓരോരുത്തർക്കും നന്ദി, ഇതൊരു തുടക്കം മാത്രം'; രോഗക്കിടക്കയിൽ നിന്ന് സമരാംഗങ്ങൾക്ക് നന്ദി പറഞ്ഞ് അഭിജീത് ദീപ്കെ

'ഓരോരുത്തർക്കും നന്ദി, ഇതൊരു തുടക്കം മാത്രം'; രോഗക്കിടക്കയിൽ നിന്ന് സമരാംഗങ്ങൾക്ക് നന്ദി പറഞ്ഞ് അഭിജീത് ദീപ്കെ

ഡല്‍ഹി: സമരം വിജയിപ്പിച്ച എല്ലാവർക്കും ആശുപത്രിക്കിടക്കയിൽ നിന്ന് നന്ദി അറിയിച്ച് അഭിജീത് ദീപ്കെ. സമരത്തിന് പിന്തുണ നൽകിയവർക്കും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, സിജെപി മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ പൂർണ്ണമായി നടപ്പിലാക്കാൻ കൂടെയുണ്ടാകുമെന്നും വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൈഫോയ്ഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഭിജീത്, കഴിഞ്ഞ ദിവസമാണ് സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സമരവേദിയിൽ എത്തിയത്.

അതേസമയം, സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഡൽഹി പോലീസ്. പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം ലഭിച്ചാൽ തുടർ അന്വേഷണം നിർത്തിവെക്കും. പ്രതിഷേധ സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സാക്ഷി എന്ന യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആർ.എം.എൽ ആശുപത്രി അധികൃതർ അറിയിച്ചു.

മറ്റൊരു സംഭവത്തിൽ, ബീഹാറിലെ നീറ്റ് പ്രതിഷേധത്തിനിടെ സിവാനിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർക്ക് പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് കടുത്ത ജാഗ്രത തുടരുകയാണ്. മുൻകരുതൽ നടപടിയായി ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിയന്ത്രണം ഇന്നുകൂടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.



Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in