Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മോദിയുടെ ‘ക്ഷമ’ പോസ്റ്റിന് താഴെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ കമന്റ്; “കേസുകൾ പിൻവലിക്കുമോ?

മോദിയുടെ ‘ക്ഷമ’ പോസ്റ്റിന് താഴെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ കമന്റ്; “കേസുകൾ പിൻവലിക്കുമോ?


ന്യൂഡൽഹി: തന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കുന്നുവെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്ക് താഴെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ കമന്റ് ശ്രദ്ധ നേടുന്നു. മോദിയുടെ പോസ്റ്റിന് താഴെ ദീപ്കെ ചോദിച്ച ചോദ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

“റീലിലൂടെ മാത്രമാണോ നിങ്ങൾ ക്ഷമിക്കുന്നത്, അതോ കേസുകൾ പിൻവലിക്കുമോ?” എന്നായിരുന്നു അഭിജീത് ദീപ്കെയുടെ കമന്റ്. ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണയാണ് പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിൽ സെൽഫി വീഡിയോയുമായി എത്തിയത്.

ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ തന്നെക്കുറിച്ചും അന്തരിച്ച തന്റെ അമ്മയെക്കുറിച്ചും അധിക്ഷേപകരമായ പരാമർശങ്ങൾ ഉണ്ടായതായി പ്രധാനമന്ത്രി വീഡിയോയിൽ പറഞ്ഞിരുന്നു. അധിക്ഷേപം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും, മോശം പരാമർശങ്ങൾ നടത്തിയവരോട് ക്ഷമിക്കുന്നുവെന്നും മോദി വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് തെറ്റുപറ്റിയതാകാമെന്നും അവരെ ശിക്ഷിക്കുന്നതിനേക്കാൾ ശരിയായ മാർഗത്തിലേക്ക് നയിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത തരത്തിലുള്ള വാക്കുകളാണ് പ്രതിഷേധത്തിനിടെ ഉയർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തനിക്കെതിരെയും അന്തരിച്ച അമ്മയ്‌ക്കെതിരെയും അസഭ്യ പരാമർശങ്ങൾ ഉണ്ടായെന്നും, അതിന്റെ ഗൗരവം വിവരിക്കാൻ പോലും കഴിയാത്ത തരത്തിലായിരുന്നുവെന്നും മോദി പറഞ്ഞു. എന്നാൽ ചെറുപ്പത്തിൽ തെറ്റുകൾ സംഭവിക്കാമെന്നും, തെറ്റുകൾ തിരുത്താനുള്ള അവസരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളെ ചേർത്തുപിടിച്ച് ശരിയായ വഴിയിലേക്ക് നയിക്കേണ്ട സമയമാണിതെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹം ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി വീഡിയോയിൽ വ്യക്തമാക്കി.




Related articles

See all
Popular News

ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല; ഭരണമാറ്റം ജനാധിപത്യ മാർഗങ്ങളിലൂടെയെന്ന് നടൻ പ്രകാശ് രാജ്

Popular News

തമിഴ് സംഗീത ലോകത്തിന് കണ്ണീരോർമ്മ; പ്രമുഖ സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

'കസ്റ്റഡിയല്ല, ഇത് തട്ടിക്കൊണ്ടുപോകൽ'; ഐസ അധ്യക്ഷ നേഹാ ബോറയെ പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക...

Save your stories

Sign in