Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മിന്നല്‍ സമരവുമായി കോണ്‍ഗ്രസ്, ഡീന്‍ കുര്യാക്കോസ് എംപിക്ക് പോലീസ് മർദ്ദനം, മന്ത്രി പി.സി. വിഷ്ണുനാഥ് കസ്റ്റഡിയില്‍; സമരം കടുത്തതോടെ അനുനയ നീക്കവുമായി കേന്ദ്രം

മിന്നല്‍ സമരവുമായി കോണ്‍ഗ്രസ്, ഡീന്‍ കുര്യാക്കോസ് എംപിക്ക് പോലീസ് മർദ്ദനം, മന്ത്രി പി.സി. വിഷ്ണുനാഥ് കസ്റ്റഡിയില്‍; സമരം കടുത്തതോടെ അനുനയ നീക്കവുമായി കേന്ദ്രം



ന്യൂഡൽഹി: ജന്തർ മന്തറിൽ സിജെപി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺ​ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് നടത്തിയ മിന്നൽ മാർച്ചിന് നേരെ പോലീസിന്റെ കിരാത നടപടി. എംപിമാർ ഉൾപ്പെടെയുള്ളവരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. സമരത്തിൽ പങ്കെടുത്ത ഡീൻ കുര്യാക്കോസ് എംപിയെ പോലീസ് കയ്യേറ്റം ചെയ്തു.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി പി.സി. വിഷ്ണുനാഥ് അടക്കമുള്ള നേതാക്കളും എംപിമാരും സമരമുഖത്തെത്തിച്ചേർന്നു. വിദ്യാർത്ഥികളുടെ ഭാവിക്ക് വേണ്ടിയുള്ള സമരമാണിതെന്നും ഇതിൽ എല്ലാവരും പങ്കെടുക്കണമെന്നും പി.സി. വിഷ്ണുനാഥ് പ്രതികരിച്ചു.

അതിനിടെ രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമായതോടെ അനുനയ നീക്കവുമായി കേന്ദ്രസർക്കാർ രം​ഗത്തെത്തി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിം​ഗ് കോൺ​ഗ്രസിന്റെ സമരസ്ഥലത്തെത്തി  ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുമായി ചർച്ച നടത്തി മടങ്ങി. അഞ്ചിന ആവശ്യങ്ങൾ രാഹുൽ ​ഗാന്ധി മുന്നോട്ടുവച്ചതായാണ് വിവരം. 

കഴിഞ്ഞ ദിവസം വിദ്യാർഥികൾ അടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രതിഷേധം. അപ്രതീക്ഷിതമായിരുന്നു കോൺഗ്രസിന്റെ നീക്കം. മിന്നൽ സമരത്തിനെത്തിയ നേതാക്കളെ അടക്കം ബലപ്രയോഗത്തിലൂടെയാണ് നീക്കാൻ ശ്രമിച്ച പൊലീസ് നടപടി എംപിമാർ ചോദ്യം ചെയ്തത് സംഘർഷത്തിന് ഇടയാക്കി. 

തുടർന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ പോലീസ് തറയിലൂടെ വലിച്ചിഴയ്ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പിയേയും കസ്റ്റഡിയിൽ എടുത്തു. ഇതോടെ രാഹുൽ ഗാന്ധി നിലത്തിരുന്ന് പ്രതിഷേധിച്ചു. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജിവയ്ക്കണമെന്നാണ് കോൺഗ്രസ് ആവശ്യം. 

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in