Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിൽ മഴ കുറയുന്നു; ഇന്നുമുതൽ ശക്തമായ മഴ മുന്നറിയിപ്പില്ല, കാറ്റിനും കടലാക്രമണത്തിനും ജാഗ്രത

കേരളത്തിൽ മഴ കുറയുന്നു; ഇന്നുമുതൽ ശക്തമായ മഴ മുന്നറിയിപ്പില്ല, കാറ്റിനും കടലാക്രമണത്തിനും ജാഗ്രത

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലെ മഴക്കെടുതിക്ക് പിന്നാലെ കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. ഇന്നുമുതൽ സംസ്ഥാനത്തെ ഒരു ജില്ലയിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം, ഇന്ന് കേരളത്തിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമാകുന്ന സംസ്ഥാന സവിശേഷ ദുരന്തങ്ങളിലൊന്നാണ് ശക്തമായ കാറ്റ്.

കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും മരച്ചില്ലകൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.

മോശം കാലാവസ്ഥ കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. അതേസമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.





Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in