Logo
Sat, Aug 08, 2026 • 11:40 AM
LIVE TV
Watch

No business videos available

No Middle East videos available

മദ്യപിച്ച് വാഹനമോടിച്ച കേസ്; യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 08, 2026
1 min read
SHARE:
SAVE: Login to save

മദ്യപിച്ച് വാഹനമോടിച്ച കേസ്; യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു

കാസർകോട്: മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച കേസിൽ യൂട്യൂബർ എസ്.ആർ. ധന്യയുടെ (ഹെലൻ ഓഫ് സ്പാർട്ട) ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. 

മദ്യപിച്ച് വാഹനമോടിച്ച് അപകടസാധ്യത സൃഷ്ടിച്ചതിനാണ് നടപടി.ലൈസൻസ് സസ്‌പെൻഷന് പുറമെ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള മൂന്ന് ദിവസത്തെ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കണം.

കഴിഞ്ഞ മാസം കാസർകോട് അണങ്കൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേശീയപാതയിൽ അപകടകരമായ രീതിയിൽ ധന്യയുടെ കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്.

പൊലീസ് എത്തിയതോടെ കാർ അമിതവേഗത്തിൽ ഓടിച്ചുപോയെന്നാണ് ആരോപണം. തുടർന്ന് മംഗൽപാടി ബന്തിയോട് ഭഗവതിനഗറിൽ വെച്ച് പൊലീസ് വാഹനം പരിശോധിച്ചു. പരിശോധനയിലാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. പിന്നാലെ വാഹനം കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ താൻ ബിയർ കഴിച്ചിരുന്നതായി ധന്യ സമ്മതിച്ചിരുന്നു.

തന്റെ വാഹനത്തിൽ എംഡിഎംഎ കണ്ടെത്തിയെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് ധന്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. ആളുകൾ തിരിച്ചറിയുമെന്ന ആശങ്കയിലാണ് പൊലീസ് പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതെന്നും അവർ പറഞ്ഞു.

പരിപാടിക്കിടെ ഒരു ബിയർ കഴിച്ചിരുന്നുവെന്നും അതിന് ശേഷം വാഹനം ഓടിച്ചത് തന്റെ ഭാഗത്തുണ്ടായ തെറ്റാണെന്നും ധന്യ വീഡിയോയിൽ സമ്മതിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചതായും അവർ പറഞ്ഞു.

മദ്യപിച്ച് വാഹനമോടിച്ചതിൽ ഖേദിക്കുന്നുവെന്നും ഇനി ഇത്തരം സംഭവം ആവർത്തിക്കില്ലെന്നും ധന്യ വ്യക്തമാക്കി. സംഭവത്തിന്റെ ഗൗരവം പൊലീസ് തനിക്ക് ബോധ്യപ്പെടുത്തിയെന്നും അവർ പറഞ്ഞു.

മദ്യപിച്ച് വാഹനമോടിക്കരുതായിരുന്നുവെന്നും എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കിൽ പിന്നീട് ഖേദിച്ചിട്ട് കാര്യമില്ലായിരുന്നുവെന്നും ധന്യ പറഞ്ഞു. ഡ്രഗ് ആൻഡ് ആൽക്കഹോൾ പരിശോധന നടത്തിയതായും സോഷ്യൽ മീഡിയ വീഡിയോയിൽ അവർ വ്യക്തമാക്കി.

സംഭവത്തിൽ തന്റെ ഭാഗത്താണ് തെറ്റെന്നും അതിൽ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ ധന്യ, ഇനി ഇത്തരം സംഭവം ആവർത്തിക്കില്ലെന്നും വ്യക്തമാക്കി.




Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10