Logo
Thu, Jul 16, 2026 • 03:44 AM
LIVE TV
Watch

No business videos available

No Middle East videos available

മോദി-യോഗി ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധം ; യൂത്ത് കോണ്‍ഗ്രസിന്‍റെ സ്വാഭിമാന യാത്രയ്ക്ക് ഇന്ന് തുടക്കം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 09, 2020
1 min read Updated: July 15, 2026
SHARE:
SAVE: Login to save

മോദി-യോഗി ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധം ; യൂത്ത് കോണ്‍ഗ്രസിന്‍റെ സ്വാഭിമാന യാത്രയ്ക്ക് ഇന്ന് തുടക്കം
  കൊച്ചി: ബി.ജെ.പിയുടെ ഭരണകൂട ഭീകരതക്ക് ഇരയാവുന്ന ദളിതരുൾപ്പടെയുള്ള സാധാരണക്കാർക്കും അവരുടെ നീതിക്ക് വേണ്ടി പോരാടുന്ന രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സ്വാഭിമാന യാത്രയ്ക്ക് ഇന്ന് തുടക്കമാകും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ  നേതൃത്വത്തില്‍ നടക്കുന്ന യാത്ര രാവിലെ 9 മണിക്ക് ആലുവ അദ്വൈതാശ്രമത്തിന് മുന്നിൽ നിന്നും ആരംഭിക്കും. വൈക്കം സത്യാഗ്രഹഭൂമി വരെയുള്ള 50 കി. മീ ദൂരം കാൽനടയായാണ് യാത്ര.  ഇന്ന് ഉദയംപേരൂരിൽ സമാപിക്കുന്ന ഒന്നാം ദിവസത്തെ പര്യടനത്തിന് ശേഷം നാളെ വൈക്കത്ത് യാത്ര അവസാനിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന, ജില്ലാ ഭാരവാഹികളടക്കം ഇരുപത് പേരാണ് യാത്രയിൽ പങ്കെടുക്കുന്നത്. പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്ര. https://www.facebook.com/shafiparambilmla/photos/a.546202162083421/3491731610863780/  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10