Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

വിജയ് ഫ്ലാഗ് ഓഫ്, അജിത് ട്രാക്കിൽ; സിൽവർസ്റ്റോണിൽ താരപ്പൊലിമയോടെ ലെ മാൻസ് കപ്പ്

വിജയ് ഫ്ലാഗ് ഓഫ്, അജിത് ട്രാക്കിൽ; സിൽവർസ്റ്റോണിൽ താരപ്പൊലിമയോടെ ലെ മാൻസ് കപ്പ്

ലണ്ടൻ: ബ്രിട്ടനിലെ പ്രശസ്തമായ ലെ മാൻസ് കപ്പ് അന്താരാഷ്ട്ര കാർ റേസിങ് മത്സരത്തിൽ തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ നടൻ സി. ജോസഫ് വിജയ് മുഖ്യാതിഥിയാകും. ശനിയാഴ്ച സിൽവർസ്റ്റോൺ റേസിങ് ട്രാക്കിൽ നടക്കുന്ന മത്സരത്തിന്റെ ഫ്ലാഗ് ഓഫ് വിജയ് നിർവഹിക്കും. ലെ മാൻസ് കപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സിൽവർസ്റ്റോൺ റൗണ്ടിൽ 44 കാറുകൾ അണിനിരക്കുന്ന ഗ്രിഡിനാണ് വിജയ് ഫ്ലാഗ് ഓഫ് നിർവഹിക്കുക. അതേസമയം, തമിഴ് സൂപ്പർതാരം അജിത് കുമാർ മത്സരിക്കുന്ന റേസായതിനാൽ വിജയ് ഫ്ലാഗ് ഓഫ് ചെയ്യുന്നത് ആരാധകരിൽ പ്രത്യേക ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

രണ്ടുമണിക്കൂർ ദൈർഘ്യമുള്ള മത്സരത്തിലാണ് അജിത് കുമാർ പങ്കെടുക്കുന്നത്. റെഡ്ആന്റ് ബൈ വിരാജ് ടീമിനായി എൽഎംപി3 പ്രോ-ആം വിഭാഗത്തിലാണ് അജിത് മത്സരിക്കുന്നത്. ഫ്രഞ്ച് ഡ്രൈവർ റൊമെയ്ൻ വോസ്‌നിയാക്കിനൊപ്പം നമ്പർ 16 ലിജിയർ കാറിലാണ് താരം ട്രാക്കിലിറങ്ങുക.

മുൻ ഫോർമുല വൺ ഡ്രൈവർ നരേൻ കാർത്തികേയൻ, ആദിത്യ പട്ടേൽ എന്നിവരടങ്ങുന്ന സംഘവും സിൽവർസ്റ്റോൺ റൗണ്ടിൽ മത്സരിക്കുന്നുണ്ട്.

തമിഴ്നാട്ടിൽ ലോകോത്തര നിലവാരത്തിലുള്ള ‘മോട്ടോർ സ്പോർട്സ് സിറ്റി’ യാഥാർഥ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് വിജയ്‌യുടെ യുകെ സന്ദർശനമെന്നും റിപ്പോർട്ടുകളുണ്ട്. ബ്രിട്ടനിലെ മോട്ടോർ റേസിങ് രംഗത്തെ അടിസ്ഥാനസൗകര്യങ്ങളും സംവിധാനങ്ങളും നേരിട്ട് പഠിക്കുകയെന്ന ലക്ഷ്യവും സന്ദർശനത്തിനുണ്ട്.

Related articles

See all
Popular News

കത്രീനയ്ക്ക് പിന്തുണ; ബോഡി ഷെയ്മിങ്ങിനും പാപ്പരാസി സംസ്കാരത്തിനുമെതിരെ വേദിയിൽ ടി-ഷർട്ട് അ...

Popular News

‘എസ്ഐആറിന് ശേഷം വോട്ടവകാശം റദ്ദാക്കി’; ബെംഗളൂരു വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയെന്ന്...

Popular News

റെക്കോർഡുകൾ തകർത്ത് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'; രണ്ട് ദിവസത്തിൽ 131 കോടിക്ക് മുകളിൽ കളക...

Popular News

കരൂർ ദുരന്തം മായാത്ത വേദന; മരിച്ച 41 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്ര...

Save your stories

Sign in